മാനന്തവാടി : ഉത്തർപ്രദേശിലെ സംഭാൽ മസ്ജിദ് സർവേക്കെതിരെ പ്രതിഷേധിച്ച മുസ്‌ലിം യുവാക്കളെ അന്യായമായി വെടിവെച്ച് കൊന്ന യു.പി പോലീസ് നടപടിക്കെതിരെ എസ്ഡിപിഐ രണ്ടേനാൽ, മാനന്തവാടി, തരുവണ, വാളാട് എന്നിവിടങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു.
രാജ്യത്തിന്റെ ഭരണഘടന അനുവദിക്കുന്ന പ്രതിഷേധിക്കാനുള്ള അവകാശത്തെ ഹനിക്കുന്ന ബിജെപിയുടെ ഭരണത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.
വിവിധയിടങ്ങളിൽ നടന്ന പ്രതിഷേധത്തിന് മണ്ഡലം സെക്രട്ടറി സജീർ എം ടി, ട്രഷറർ ജുബൈർ,മുഹമ്മദ്,ഷുക്കൂർ,അബൂബക്കർ തുടങ്ങിയവർ നേതൃത്വം നൽകി.
