കൽപ്പറ്റ : ഒൻപത് വേദികളിലായാണ് മൽസരം മൂവായിരത്തോളം പ്രതിഭകൾ 240 ഇനങ്ങളിൽ മാറ്റുരക്കുന്ന കലോൽസവത്തിനായി
മുന്നൊരുക്കങ്ങൾ പൂർത്തിയായതായി.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ, ജില്ലാ വിദ്യഭ്യാ4സ ഉപ ഡയറക്ടർ വി എ ശശീന്ദ്ര വ്യാസ്
എസ്.എച്ച്.എസ്. എസ് പ്രിൻസിപ്പാൾ അന്റൊ വി തോമസ് പബ്ലിസിറ്റി കൺവീനർ നിസാർ കമ്പ എന്നിവർ
വാർത്താ സമ്മേളനത്തിൽ അറിയിച്ചു
26 ന് രചനാ മൽസരങ്ങളും, 27 മുതൽ
സ്റ്റേജിനങ്ങളും നടക്കും.
ഹയർ സെക്കൻഡറി,, എൽ. പി. സ്കൂൾ ,കെ.ജെ ഓഡിറ്റോറിയം, കോഓപ്പറേറ്റിവ് കോളേജ് എന്നീ സ്ഥാപനങ്ങളിൽ
സൂര്യകാന്തി, ജ്വാലാമുഖി , സ്വർണ്ണച്ചാമരം, ഇന്ദ്രനീലം, രജനീഗന്ധി, സാലഭഞ്ജിക, ചിത്രവനം ചക്കരപ്പന്തൽ ,ചന്ദ്രകളഭം എന്നീ
പേരുകളിലാണ് വേദികളുടെ
സജീകരണം
കൗമാരമേളയുടെ
തത്സമയ സംപ്രേഷണത്തിന് സംവിധാനമൊരുക്കി.
പനമരം സ്വദേശി കെ സി
സുഫിയാൻ
രുപകൽപന ചെയ്തതാണ്
ലോഗോ ,
റോയ്സൺ പിലാക്കാവ് രചിച്ച സ്വാഗതഗാനത്തിന്റെ ഈണം നൽകിയത് കെ.ജി ജോഷി ആണ്. 43 വിദ്യാർത്ഥികൾ ചേർന്ന് സ്വാഗതഗാനം ആലപിക്കും.
ദിനേനെ 4500 പേർക്ക് 3 നേരങ്ങളിലായി ഭക്ഷണം ലഭ്യമാക്കും
വിജയികളായി തീരുന്നവർക്ക് വ്യക്തിഗത ട്രോഫികളും തയ്യാറാക്കിയിട്ടുണ്ട്
27 ന് വൈകുന്നേരം
3.30 ന് അഡ്വ. ടി. സിദ്ദിഖ് എം എൽ എ ഉദ്ഘാടനം നിർവ്വഹിക്കും
വി.ടി. മുരളി , മാനന്തവാടി രൂപത കോർപ്പറേറ്റ് സ്കൂൾ മാനേജർ റവ.ഫാദർ സി ജോ ഇളംകുന്നപ്പുഴ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ , എന്നിവർ
മുഖ്യാതിഥികളാണ് , ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ സംബന്ധിക്കും 29 ന് വൈകുന്നേരം 4ന് സമാപന സമ്മേളനത്തിൽ ബഹു. പട്ടിക ജാതി പട്ടിക വർഗ്ഗം മന്ത്രി ഒ ആർ കേളു അഡ്വ.ടി.സിദ്ദിഖ് എം.എൽ എ . , ഐ.സി ബാലകൃഷ്ണൻ എം.എൽ.എ, ജില്ലാ പഞ്ചയത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ, ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ
പങ്കെടുക്കും
