പനമരം: നാളെ നടവയലില്‍ ആരലംഭിക്കുന്ന 43ാമത് റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി വിളംബര ഘോഷയാത്ര നടത്തി. ചെണ്ടമേളവാദ്യങ്ങളുടെ അകമ്പടിയോടെ പനമരം ക്രസന്റ് പബ്ലിക്ക് സ്‌കൂള്‍ പരിസരത്ത് നിന്നും ഇന്നലെ വൈകിട്ട് അനാല് മണിയോടെ ആരംഭിച്ച വിളംബര ജാഥ ടൗണ്‍ വലയംവെച്ച് വലിയ പാലത്തിന് സമീപം സമാപിച്ചു. വിവിധ രാഷ്ട്രിയ നേതക്കന്‍മാര്‍, ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍, വിദ്യഭ്യാസ വകുപ്പിലെ ഉന്നത ഉദ്ധോഗസ്ഥര്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ജാഥയില്‍ അണിനിരന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍, ജില്ലാ വിദ്യഭ്യാസ ഉപ ഡയറക്ടര്‍
വി എ ശശീന്ദ്ര വ്യാസ്, പനമരം ബ്ലോക്ക് വൈസ് പ്രസിഡന്റ് കാട്ടി ഗഫൂര്‍ , പനമരം പഞ്ചായത്ത് പ്രസിഡന്റ ആസ്യാ ടീച്ചര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജുനൈദ് കൈപ്പാണി. കെ വിജയന്‍. നസീമ, അന്റൊ വി തോമസ്, നിസാര്‍ കമ്പനേതൃത്വം നല്‍കി
