കൽപറ്റ: സംസ്ഥാനത്ത് പരിഷ്കരണ നടപടികൾ ആരംഭിക്കണമെന്ന് കേരള സർവീസ് പെൻഷനേഴ്സ് ലീഗ് (കെ.എസ്.പി.എൽ) കൽപറ്റ നിയോജക മണ്ഡലം കൺവൻഷൻ ആവശ്യപ്പെട്ടു.
സർവീസ് പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 28 ന് കാലത്ത് 10 മണിക്ക് കൽപറ്റ സിവിൽ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തും.
ജില്ലാ പ്രസിഡൻ്റ് എം ഹമീദ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കെ അബ്ദുൽ കരീം മുഖ്യപ്രഭാഷണം നടത്തി. കൽപറ്റ നിയോജക മണ്ഡലം പ്രസിഡൻ്റ് കെ. അബ്ദുറഹിമാൻ സുല്ലമി അധ്യക്ഷത വഹിച്ചു.
കെ മൊയ്തീൻ, പി എ അബൂബക്കർ, ടി പി അമ്മദ്, പി പി മുഹമ്മദ് പ്രസംഗിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി പി ഇബ്രാഹിം സ്വാഗതം പറഞ്ഞു.
