വരയാൽ: വരയാൽ കാപ്പാട്ടുമലയിൽ നിയന്ത്രണം വിട്ട സ്‌കൂൾ ബസ് റോഡരികിൽ നിന്നും തെന്നിമാറി അപകടത്തിൽപ്പെട്ടു ഇന്ന് രാവിലെ 9 മണിയോടെ വരയാൽ എസ് എൻ എം എൽ പി സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ്സാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 15 വിദ്യാർത്ഥികൾക്കും, 3 മുതിർന്നവർക്കും പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
