മാലിന്യമുക്ത ജില്ല: ശിൽപശാല സംഘടിപ്പിച്ചു

കൽപ്പറ്റ: മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയെ മാലിന്യമുക്തമാക്കാനുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് ശിൽപശാലകൾ സംഘടിപ്പിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ്, ശുചിത്വ മിഷൻ, ഹരിത കേരള മിഷൻ, കുടുംബശ്രീ, കെ.എസ്.ഡബ്ല്യൂ.എം.പി, കില എന്നിവരുടെ സംയുക്താഭിമുഖ്യത്തിത്തിലാണ് ദിദ്വിന ശിൽപശാല നടത്തിയത്. മാലിന്യ സംസ്കരണ പദ്ധതികൾക്കാവശ്യമായ ഭൂമി ലഭ്യമാക്കൽ, ശുചിത്വ ടൗണുകൾ, ഹരിത വിദ്യാലയങ്ങൾ, ഹരിത സഥാപനങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ ഹരിത ടൂറിസം കേന്ദ്രങ്ങളായി പരിവർത്തനപ്പെടുത്തൽ, മുഴുവൻ പൊതു സ്ഥലങ്ങളും/ മാർക്കറ്റുകൾ മാലിന്യ മുക്തമാക്കൽ, ജലാശയങ്ങൾ ശുദ്ധീകരിച്ച് വീണ്ടെടുക്കൽ എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതികൾ തയ്യാറാക്കുന്നത്. കൽപ്പറ്റ അഫാസ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ശിൽപശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ ഉദഘാടനം ചെയ്തു. ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ മുഖ്യാതിഥിയായി. സെക്രട്ടറിയേറ്റ് അംഗങ്ങൾ നേതൃത്വം നൽകിയ ശില്പശാലയിൽ ജില്ലയിലെ 26 തദ്ദേശസ്ഥാപനങ്ങളിൽ നിന്നുള്ള തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *