യുവസംവാദം സംഘടിപ്പിച്ചു

മാനന്തവാടി : സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷ്‌ത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം നെഹ്റു യുവ കേന്ദ്രയുടെയും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ടീച്ചര്‍ എജ്യുക്കേഷന്‍ സെന്റര്‍ മാനന്തവാടി ക്യാമ്പസ് നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ത്യ @2047 യുവ സംവാദ് സംഘടിപ്പിച്ചു. മാനന്തവാടി ടീച്ചര്‍ എജ്യുക്കേഷന്‍ സെന്ററില്‍ സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മാനന്തവാടി ക്യാമ്പസ് ഡയറക്ടര്‍ പി. ഹരീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം. എസ്. എസ്. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് പ്രിന്‍സിപ്പാള്‍ ഡോ. ജോസഫ് കെ. ജോബ് വിഷയാവതരണം നടത്തി. വികസിത ഇന്ത്യയുടെ ലക്ഷ്യം, പഞ്ച്പ്രാണ്‍ എന്നീ വിഷങ്ങളില്‍ പ്രസംഗ മത്സരം, കൊളോക്വിയം, തുറന്ന ചര്‍ച്ച, പ്രതിജ്ഞ എന്നിവ നടന്നു. നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ ഡി. ഉണ്ണികൃഷ്ണന്‍, മാനന്തവാടി ടീച്ചര്‍ എജ്യുക്കേഷന്‍ സെന്റര്‍ കോഴ്‌സ് ഡയറക്ടര്‍ ഡോ. എം. പി. അനില്‍, എന്‍. എസ്. എസ്. കോര്‍ഡിനേറ്റര്‍ സി. എച്ച്. ഗണേഷ് കുമാര്‍, കെ. എ. അഭിജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

#iprdwayanad #YuvaSamvad

Leave a Reply

Your email address will not be published. Required fields are marked *