മാനന്തവാടി : 1978 ലെ ചുമട്ടു തൊഴിലാളി നിയമം കാലോചിതമായി ഭേദഗതി ചെയ്ത് തൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കുക, ലേബര്‍ കമ്മീഷണറുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ച കൂലി വര്‍ദ്ധന എന്‍.എഫ്.എസ്.എ യില്‍ നടപ്പാക്കുക, ബിവറേജ് കോര്‍പ്പറേഷനിലെ തൊഴില്‍ നിഷേധം അവസാനിപ്പിക്കുക, കൂലി ഏകീകരണത്തില്‍ കൈക്കൊണ്ട ധാരണ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് സംയുക്ത ചുമട്ടു തൊഴിലാളി യൂണിയന് ഡിസം.5 ന് സംസ്ഥാന വ്യാപകമായി നടത്തുന്ന സൂചനാ പണിമുടക്കിന്റെ ഭാഗമായി മാനന്തവാടി താലൂക്ക് ചുമട്ടു തൊഴിലാളി കണ്വെന്ഷന് നടത്തി. അന്നേ ദിവസം വയനാട് കലക്ട്രേറ്റിലേക്ക് നടത്തുന്ന മാര്‍ച്ച് വിജയിപ്പിക്കാനും തീരുമാനിച്ചു. എസ് ടി യു ജില്ലാ പ്രസിഡന്റ് സി.മൊയ്തീന്‍കുട്ടി യോഗം ഉദ്ഘാടനം ചെയ്തു. ഹെഡ് ലോഡ്&ജനറല്‍ വര്‍ക്കേഴ്സ് യൂണിയന് (സി ഐ ടി യു) ജില്ലാ ജന.സെക്രട്ടറി പി.കെ.രാമചന്ദ്രന് മുഖ്യ പ്രഭാഷണം നടത്തിയ യോഗത്തില്‍ സി.കുഞ്ഞബ്ദുല്ല,കെ.ജി ജോയി,പി.ഷംസുദ്ധീന് എന്നിവര്‍ സംസാരിച്ചു
ഡിസം.5 ന് സൂചന പണിമുടക്ക് സംയുക്ത ചുമട്ടു തൊഴിലാളി യൂണിയന് കണ്വെന്ഷന് നടത്തി
