ഹജ്ജ് സാങ്കേതിക പഠന ക്ലാസ്സ് നടത്തി

കല്‍പറ്റ: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 വര്‍ഷത്തെ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ വയനാട് ജില്ലയില്‍ നിന്ന് അവസരം ലഭിച്ചവര്‍ക്കും വെയിറ്റിംഗ് ലിസ്റ്റില്‍ 1 മുതല്‍ 3000 വരെ ഉള്ളവര്‍ക്കും വേണ്ടി കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി നടത്തുന്ന സാങ്കേതിക പഠന ക്ലാസ് കണിയാമ്പറ്റ എം.എച്ച്.എം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ജില്ലാ ട്രൈനിംഗ് ഓര്‍ഗനൈസര്‍ ജമാലുദ്ദീന്‍ സഅദിയുടെ അധ്യക്ഷതയില്‍ കണിയാമ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂരിഷ ചേനോത്ത് ഉദ്ഘാടനം ചെയ്തു. എന്‍.കെ മുസ്ഥഫ ഹാജി, നൗഷാദ് മണ്ണാര്‍, ജമാലുദ്ദീന്‍ സഅദി എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. മുഹമ്മദ് കുട്ടി ഹസനി, കെ.കെ മുഹമ്മദലി ഫൈസി, വി. കുഞ്ഞബ്ദുല്ല ഹാജി, കെ.ടി. കോയകുട്ടി ഹാജി, സി. അലവി ഹാജി, കെ. സിദ്ദീഖ്, ട്രെയ്‌നര്‍മാരായ അബൂബക്കര്‍ കെ.എ, കെ. മൊയ്തു ഹാജി, അബ്ദുല്ല കുരുടന്‍, നാസര്‍ കേളേത്ത്, മൊയ്തൂട്ടി, അബൂബക്കര്‍ മുണ്ടേരി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *