പടിഞ്ഞാറത്തറ: വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കാത്തലിക് റിലീഫ് സര്‍വീസിന്റെ സാമ്പത്തിക സഹായത്തോടെ ജില്ലയിലെ വെള്ളപ്പൊക്ക-ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് നടപ്പാക്കുന്ന ജീവനോപാധി വിതരണ പദ്ധതിയുടെ ഭാഗമായി കുപ്പാടിത്തറ, അരിവയല്‍, കൊറ്റുകുളം, വലിയകൊല്ലി നിവാസികളില്‍ 17 പേര്‍ക്ക് രണ്ടു വീതം ആടുകളെ നല്‍കി. വിതരണത്തിനുള്ള മലബാറി ഇനം ആടുകളെ ചെറുപുഴ ഗുഡ് ഷെപ്പേര്‍ഡ് ഫാമില്‍നിന്നാണ് എത്തിച്ചത്. അരിവയലില്‍ വിതരണം പടിഞ്ഞാറത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റിഎക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ജിനോജ് പാലത്തടത്തില്‍, പ്രോഗ്രാം ഓഫീസര്‍ പി.എ. ജോസ്, പ്രോജക്ട് കോ ഓര്‍ഡിനേറ്റമാരായ ചിഞ്ചു മരിയ, ജാന്‍സി ജിജോ, ഫീല്‍ഡ് സൂപ്പര്‍വൈസര്‍ മാരായ ബിന്‍സി വര്‍ഗീസ്, ജിനി ഷിനു, ഷീന ആന്റണി, ആലിസ് സിസില്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിതരണത്തിനു മുന്നോടിയായി ഗുണഭോക്താക്കള്‍ക്ക് ആട് വളര്‍ത്തലില്‍ പരിശീലനം നല്‍കി. മാനന്തവാടി വെറ്ററിനറി ആശുപത്രിയിലെ ഡോ.ഫഹ്മിദാ അഷര്‍ ക്ലാസെടുത്തു.
ജീവനോപാധി പദ്ധതി: ആടുകളെ വിതരണം ചെയ്തു.
