മുള്ളൻകൊല്ലി : മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ പെരിക്കല്ലൂർ ടൗൺ ഡിസംബർ ആറിന് ഹരിത ടൗൺ ആയി പ്രഖ്യാപനം നടത്തും. പെരിക്കല്ലൂർ ടൗൺ വ്യാപാര സ്ഥാപനങ്ങൾ, ഓട്ടോ ഗുഡ്സ് തൊഴിലാളികൾ, പൊതുപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും, ഡിസംബർ മൂന്നാം തീയതി വൈകുന്നേരം
4 -30ന് പ്രാഥമികമായി മുഴുവൻ കടകളും പരിസരവും നിരത്തുകളും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുവാനും തീരുമാനമായി. തുടർന്ന് ഹരിത പ്രോട്ടോകോൾ നിലനിർത്തി പെരിക്കല്ലൂർ ടൗൺ പരിപാലിക്കുന്നതിന് യോഗം തീരുമാനമെടുത്തു. ഹരിത പ്രഖ്യാപനത്തിന് മുന്നോടിയായി ഗ്രാമപഞ്ചായത്ത് മെമ്പർ ജോസ് നെല്ലേടത്തിന്റെ നേതൃത്വത്തിൽ 15 അംഗ കമ്മിറ്റി രൂപീകരിച്ചു. വ്യാപരി വ്യവസായി ഏകോപനസമിതി പെരിക്കല്ലൂർ യൂണിറ്റ് പ്രസിഡൻറ് ജോണി പികെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ആലോചനാ യോഗത്തിൽ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ വിജയൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഷൈജു പഞ്ഞിതോപ്പിൽ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), പഞ്ചായത്തംഗം ജോസ് നെല്ലേടം, വ്യാപാരി യൂണിറ്റ് പ്രസിഡന്റ് പി കെ ജോണി, ഹെൽത്ത് ഇൻസ്പെക്ടർ ജിജു, വിഒ സാജൻ, വാർഡ് ക്ലർക്ക് പ്രത്യക്ഷ, ഗിരീഷ് കുമാർ ജി ജി, സണ്ണി വി എം, അബ്ബാസ് എൻ എ, ഡാമിൻ ജോസഫ് എന്നിവർ സംസാരിച്ചു
മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് ഹരിത ടൗൺ പ്രഖ്യാപനം ആലോചനയോഗം ചേർന്നു. പെരിക്കല്ലൂർ ടൗൺ ഡിസംബർ ആറിന് ഹരിത ടൗൺ ആയി പ്രഖ്യാപിക്കും
