പുല്‍പ്പള്ളി: കടമാന്‍തോട് ജല പദ്ധതി എത്രയുംവേഗം യാഥാര്‍ഥ്യമാക്കണമെന്ന് സിപിഎം ഏരിയ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വേനല്‍ക്കാലങ്ങളിൽ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ അനുഭവപ്പെടുന്ന ജലക്ഷാമത്തിന്റെ പരിഹാരത്തിന് പദ്ധതി ആവശ്യമാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. ഏരിയ സെക്രട്ടറിയായി ബൈജു നമ്പിക്കൊല്ലിയെ തെരഞ്ഞെടുത്തു. എം.എസ്. സുരേഷ് ബാബു, എ.വി. ജയന്‍, പി.ജെ. പൗലോസ്, പി.എ. മുഹമ്മദ്, ബിന്ദു പ്രകാശ്, ബിന്ദു ബാബു, കെ.ജെ. പോള്‍ ,ടി.കെ. ശിവന്‍, സജി മാത്യു, ബൈജു നമ്പിക്കൊല്ലി, മുഹമ്മദ് ഷാഫി, ഇ.കെ. ബാലകൃഷ്ണന്‍, സി.പി. വിന്‍സന്റ്, അജിത് കെ. ഗോപാല്‍, കെ.വി. ജോബി, ജിഷ്ണു ഷാജി, എ.എം. പ്രസാദ് എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്.
റെഡ് വോളണ്ടിയര്‍ മാര്‍ച്ച്, പ്രകടനം, പൊതുസമ്മേളനം എന്നിവയോടെയായിരുന്നു ചെറ്റപ്പാലത്തു നടന്ന സമ്മേളനത്തിനു സമാപനം. പൊതുസമ്മേളനം ഡിവൈഎഫ്‌ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ജയ്ക് സി. തോമസ് ഉദ്ഘാടനം ചെയ്തു. ബൈജു നമ്പിക്കൊല്ലി അധ്യക്ഷത വഹിച്ചു. നേതാക്കളായ സി.കെ. ശശീന്ദ്രന്‍, പി.വി. സഹദേവന്‍. കെ. റഫീഖ്, രുക്മിണി സുബ്രഹ്മണ്യന്‍, എം.എസ്. സുരേഷ് ബാബു, എ.വി. ജയന്‍, പി. ജെ. പൗലോസ്, കെ.ജെ. പോള്‍ എന്നിവര്‍ പ്രസംഗിച്ചു. ടി.കെ. ശിവന്‍ സ്വാഗതം പറഞ്ഞു.
കടമാന്‍ തോട് പദ്ധതി പ്രാവര്‍ത്തികമാക്കണം: സിപിഐ എം
