ചുണ്ടേൽ: ചുണ്ടേൽ എസ്റ്റേറ്റ് റോഡിൽ ഓട്ടോറിക്ഷയും ഥാർ ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവർ ചുണ്ടേൽ കാപ്പംകുന്ന് കുന്നത്ത് പീടിയേക്കൽ മുഹമ്മദലി യുടെ മകൻ നവാസ് (43) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. ചുണ്ട ടൗണിൽ നിന്നും എസ്റ്റേറ്റ് ഭാഗത്തേക്ക് പോവുകയായിരുന്നു ഓട്ടോറിക്ഷയും എതിർ ദിശയിൽ വന്ന ജിപ്പും കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയി ലേക്ക് മാറ്റി. ഭാര്യ : നൗഷീന (മാളു) മക്കൾ: ഫയാൻ, ഫയാഖ്. ഥാർ ഡ്രൈവർ സുമിൻ ഷാദ് പരിക്കേറ്റ് ചികിത്സയിലാണ്.
