തരുവണ:ജില്ലാ പഞ്ചായത്തിന്റെ പത്ത് ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന
ഇന്ത്യാനക്കുന്ന് നടപ്പാതയുടെ
പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.കെ.സി.കെ നജുമുദ്ധീൻ,ജംഷീർ കെ.കെ, ബിനീഷ് എ തുടങ്ങിയവർ സംബന്ധിച്ചു.
പതിറ്റാണ്ടുകളായുള്ള തരുവണ ഇന്ത്യാനക്കുന്ന് പ്രദേശവാസികളുട യാത്ര പ്രശ്നമാണ് ഈ പദ്ധതിവഴി പരിഹരിക്കപ്പെടുന്നത്.
