ക്വിസ് മത്സരത്തിൽ വയനാട് ജില്ലയിൽ നിന്നും വിജയികളായ കുട്ടികളെ പെരിക്കല്ലൂർ പൗരസമിതി അനുമോദിച്ചു

പുൽപ്പള്ളി : മലയാള മനോരമയും, സാൻ്റാമോണിക്കയും ചേർന്ന് നടത്തിയ റീഡ് അൻ്റ് വിൻമെഗാ ക്വിസ് മത്സരത്തിൽ വയനാട് ജില്ലയിൽ നിന്നും വിജയികളായി സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുന്ന പെരിക്കല്ലൂർ ഗവ:ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ അൻസഫ് അമാൻ എ. എസ്, ആസിം ഇഷാൻ.എ .സ് എന്നിവരെ പെരിക്കല്ലൂർ പൗരസമിതി അനുമോദിച്ചു. പ്രധാന അധ്യാപകൻ ഷാജി പുൽപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൗരസമിതി ചെയർമാൻമാരായ ജോസ് നെല്ലേടം , കലേഷ് പി എസ് എന്നിവർ ചേർന്ന് മെമൻ്റൊയും, ക്യാഷ് പ്രൈസും നൽകി അനുമോദിച്ചു. തുടർന്ന് നടന്ന ആശംസ പ്രസംഗത്തിൽ പൗരസമിതി സെക്രട്ടറി ഗിരീഷ് കുമാർ ജി.ജി, ട്രഷറർ ഡാമിൻ ജോസഫ്, അബ്ദുൾ റസാഖ്, പി ടി എ വൈസ് പ്രസിഡൻ്റ് രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി രതീഷ് സി . വി നന്ദി അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *