പ്രത്യേക പഠനപരിപോഷണ പരിപാടി : രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

കാട്ടിക്കുളം: പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ 22 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ജി എച്ച് എസ് കാട്ടിക്കുളം പദ്ധതിയായ PACE – 40 യുടെ ഭാഗമായി രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ ശ്രീ കെ കെ സുരേഷ് നേതൃത്വം നൽകി. ഫലപ്രദമായ രക്ഷാകർതൃത്വം, രക്ഷിതാക്കളും വിദ്യാലയവും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം നിലനിർത്തേണ്ടതിൻ്റെ ആവശ്യകത, ഗാർഹിക പഠനപിന്തുണയുടെ പ്രാധാന്യം, വിദ്യാലയത്തിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ തുടങ്ങിയവ ചർച്ചാ വിഷയമായി. പി ടി എ പ്രസിഡണ്ടും മെമ്പറുമായ ശ്രീ കെ സിജിത്ത്, എച്ച് എം സബ്രിയ ബീഗം, ശ്രീ വിനീഷ് പി,, ശ്രീ ഷിബു ജോർജ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *