കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇനീഷിയേറ്റീവും റാഫി ഡിജിറ്റലും ചേർന്ന് ഡിജിറ്റൽ മേഖലയിൽ യുവജനങ്ങളുടെ കഴിവുകൾ വികസിപ്പിക്കാൻ ലക്ഷ്യമിട്ട് ‘വിഷൻ 2030’ പദ്ധതിയുടെ ഭാഗമായി നിർധന വിദ്യാർത്ഥികൾക്കായി നടത്തുന്ന സൗജന്യ ‘ഡിജി എംപവർമെന്റ് ‘ കോഴ്സിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
സ്വപ്ന രാജേഷ്, ലികേഷ് കെ, ഡയറക്ടർമാരായ എം എ മുഹമ്മദ് റാഫി, ഹാഫിസ് മുബഷിർ, തുടങ്ങിയവർ സംബന്ധിച്ചു.
