പേര്യ ചുരം റോഡ് പുനർ നിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുക്കണം: മുസ് ലിം ലീഗ്

മാനന്തവാടി: നാലു മാസത്തിലേറെയായി മുടങ്ങിക്കിടക്കുന്ന നെടുംപൊയിൽ – മാനന്തവാടി റോഡിലെ ചേര്യ ചുരം റോഡ് ഗതാഗതത്തിന് തുറന്ന് കൊടുക്കണമെന്ന് നിയോജക മണ്ഡലം മുസ് ലിം ലീഗ് യോഗം ആവശ്യപ്പെട്ടു. സോയിൽ പൈപിംഗിനെ തുടർന്ന് തകരാറിലായ വളരെ പ്രാധാന്യമേറിയ ഈ റോഡ് അറ്റകുറ്റ പണി നടത്തുന്നതിൽ പൊതുമരാമത്ത് വകുപ്പ് കടുത്ത അനാസ്ഥയാണ് കാണിക്കുന്നത്. വടക്കെ വയനാട്ടിലുള്ളവർ കണ്ണൂർ ജില്ലയുമായി ബന്ധപ്പെടുന്നതിന് പാൽച്ചുരം മാത്രമാണ് ആശ്രയം. ഈ റോഡിലൂടെയുള്ള മാത്ര ഏറെ ദുഷ്ക്കരവുമാണ്. പേര്യ ചുരം റോഡ് മണ്ണ് നീക്കി സംരക്ഷണ ഭിത്തികളും നിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുക്കാൻ അധികൃതർ ഇനിയും കാലതാമസം വരുത്തുകയാ യാണെങ്കിൽ പ്രത്യക്ഷ സമര പരിപാടികൾക്ക് രൂപം നൽകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. പ്രസിഡന്റ് സി.പി. മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അസീസ് കോറോം സ്വാഗതം പറഞ്ഞു. കടവത്ത് മുഹമ്മദ്, ഹമീദ് കൊച്ചി,കുന്നത്ത് ഇബ്രാഹിം ഹാജി, ഡി. അബ്ദുല്ല, പി.കെ. അബ്ദുൽ അസീസ്, ഉസ്മാൻ പള്ളിയാൽ, വി.അബ്ദുല്ല ഹാജി പ്രസംഗിച്ചു. ചന്ദ്രിക കേമ്പയിൽ മണ്ഡലത്തിൽ സജീവമാക്കാനും നിശ്ചിത ക്വാട്ട പൂർത്തിയാക്കാനും തീരുമാനിച്ചു. കേമ്പയിൻ വിജയത്തിന് മണ്ഡലം ഭാരവാഹികൾക്ക് വിവിധ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റിയുടെയും നിരീക്ഷണ ചുമതല നൽകി. മണ്ഡലം ഭാരവാഹികൾ ശാഖാ തല പര്യടനം നടത്താനും തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *