മാനന്തവാടി: ജനതയുടെ നടുവൊടിച്ചു
ഇരുട്ടിലാക്കിയ
കേരള ഗവൺമെൻറിന്റെ
കണ്ണ് തുറപ്പിക്കാൻ ഇന്ത്യൻ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി കെ എസ് ഇ ബി ഓഫീസിലേക്ക് ലൈറ്റ് മാർച്ച് നടത്തി.കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ അടിക്കടിയാണ് പിണറായി സർക്കാർ വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചിട്ടുള്ളത്.നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ പൊറുതി മുട്ടുന്ന ജനങ്ങളുടെ മേൽ ഏറ്റ ഇരുട്ടടിയാണ് അമിത വൈദ്യുതി ചാർജെന്നും യൂത്ത് കോൺഗ്രസ് കുററപ്പെടുത്തി.സാധാരണക്കാരന് ഓഫിസിൽ നൽകേണ്ടുന്ന എല്ലാ അപേക്ഷകളും ഓൺ ലൈൻ വഴി ആക്കിയതിന് ശേഷം നിസാരതുക അപേക്ഷക്കൊപ്പം സമർപ്പിക്കുന്നതിന് പകരം ഭീമമായ തുകയാണ് ഓൺലൈൻ വഴി അടക്കുമ്പോൾ അപേക്ഷകർക്ക് നഷ്ടമാകുന്നത് ഇത്തരത്തിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ പിണറായി സർക്കാരിന്റെ രണ്ടാം ഭരണം മുന്നോട്ട് പോകുമ്പോൾ ശക്തമായ പ്രതിഷേധങ്ങളുമായി യൂത്ത് കോൺഗ്രസ് ജനങ്ങൾക്കൊപ്പമുണ്ടാകുമെന്ന് പ്രതിഷേധ സമരം ഉത്ഘാടനം ചെയ്തു കൊണ്ട് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അനീഷ് ജേക്കബ് പറഞ്ഞു.നിയോജക മണ്ഡലം പ്രസിഡണ്ട് അസിസ് വാളാട് അധ്യക്ഷത വഹിച്ചു.ഷെക്കീർ പുനത്തിൽ,ആതിൽ മുഹമ്മദ്, വി.സി.വിനീഷ്,സിജോ കമ്മന,റാഷിദ് സ്രാക്കൽ,ഷിനു ജോൺ,ആസിഫ് സഹീർ,സിറാജ് ഓ.എസ്,അമാൻ അബ്ദുള്ള,നിതിൻ ജോസഫ് തുടങ്ങിയവർ നേത്യത്വം നൽകി
