അനധികൃത മദ്യവിൽപ്പന വയോധികൻ അറസ്റ്റിൽ

കണിയാമ്പറ്റ: വീട്ടിൽ അനധികൃതമായി മദ്യം ശേഖരിച്ചു വെച്ച് അമിത വിലയ്ക്ക്

വിൽപ്പന നടത്തിയയാളെ കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കണിയാമ്പറ്റമില്ല്മുക്ക് പൊയിലൻ ഖാദർ (60) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽനിന്നും അര ലിറ്റലിന്റെ 12 കുപ്പി മാഹി മദ്യവും പോലീസ് പിടിച്ചെടുത്തു. കുറേക്കാലമായി ആദിവാസി ജനവിഭാഗത്തെ കേന്ദ്രീകരിച്ചും മറ്റും ഇദ്ധേഹം മദ്യ
വിൽപ്പന നടത്തി വന്നതായി പരാതിയുണ്ട്. നാട്ടുകാരുടെ നിരന്തര പരാതിക
ളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടി
യിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *