ഇംഗ്ലിഷ് ഭാഷാ പരിപോഷണ ശിൽപശാല സംഘടിപ്പിച്ചു

തരിയോട്: ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടപ്പാക്കി വരുന്ന പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ദ്വിദിന ഇംഗ്ലിഷ് ഭാഷാ പരിപോഷണ ശിൽപശാല ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എം.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് ബെന്നി മാത്യു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഉഷ കുനിയിൽ, അധ്യാപകരായ എം.കെ ലേഖ, നിഷ ആൻ ജോയ്, മറിയം മഹമൂദ്, കെ.വി.രാജേന്ദ്രൻ, പി.കെ. സത്യൻ എന്നിവർ പ്രസംഗിച്ചു. പ്രശസ്ത ട്രെയിനർ പി.ഡി.ജിൻസ് ക്ലാസുകൾ നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *