മെത്തഫിറ്റാമിനുമായി യുവാവ് അറസ്റ്റിലായി.

ബത്തേരി : ക്രിസ്തുമസ് പുതുവത്സര സ്പെഷൽ ഡ്രൈവിനോട് അനുബന്ധിച്ച് ബത്തേരി എക്സൈസ് റേഞ്ച് പാർട്ടി സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നു തൃശൂരിലേക്കുള്ള കേരള ആർ. ടി. സി.ബസ്സിലെ യാത്രക്കാരനിൽ നിന്ന്

30 ഗ്രാം അതിമാരക മയക്കു മരുന്നായ മെത്താ ഫിറ്റമിൻ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ അടിവാരം പൂവിലേരി വീട്ടിൽ മുഹമ്മദ് ഫയാസ് (29) അറസ്റ്റിലായി. ബത്തേരി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി. ബാബുരാജിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ അസി. എക്സ്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ് ) ഹരിദാസൻ എം. ബി, പ്രിവന്റീവ് ഓഫിസർ മനോജ്‌കുമാർ പി. കെ, സിവിൽ എക്സ്സൈസ് ഓഫിസർമാരായ ചാൾസ്കുട്ടി, ശിവൻ ഇ. ബി നിക്കോളാസ് ജോസ്, വനിതാ സിവിൽ എക്സൈസ് ഓഫിസർ സിനി പി. എൻ, പ്രിവന്റ് ഓഫിസർ ഡ്രൈവർ ബാലചന്ദ്രൻ കെ. കെ എന്നിവരും ഉണ്ടായിരുന്നു. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് -1 കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ക്രിസ്തുമസ് പുതുവത്സരത്തോടനുബന്ധിച്ച് സംസ്ഥാന അതിർത്തികളിലും ചെക്പോസ്റ്റുകളിലും എക്സൈസ് കർശന പരിശോധനയാണ് നടത്തിവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *