മുട്ടില്‍: മുട്ടില്‍ പഞ്ചായത്തിലെ 4, 5, 6 വാര്‍ഡുകളിലെ ജനങ്ങള്‍ക്ക് ജീവിതം ദുസ്സഹമാവുംവിധം പ്രവര്‍ത്തിക്കുന്ന കോഴി മാലിന്യ പ്ലാന്റ് ഉടന്‍ അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ് മുട്ടില്‍ പഞ്ചായത്ത് കമ്മിറ്റി പ്ലാന്റിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പി.ടി. ഗോപാലകുറുപ്പ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് എന്‍.കെ. റഷീദ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് യു.ഡി.എഫ്. ചെയര്‍മാന്‍ നീലിക്കണ്ടി സലാം അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ബിനു തോമസ്, കല്‍പ്പറ്റ മണ്ഡലം മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് വടകര മുഹമ്മദ്, യു.ഡി.എഫ് നേതാക്കളായ ഒ.കെ. സക്കീര്‍, പത്മനാഭന്‍, ഫൈസല്‍ പാപ്പിന, ഉസ്മാന്‍കോയ ദാരിമി, ഷിജു ഗോപാല്‍, എം.കെ. ആലി, ശശി പന്നിക്കുഴി, ഐശാബി, സ്‌കറിയ, വിജയലക്ഷ്മി, പി. കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. യു.ഡി എഫ് കണ്‍വീനര്‍ ജോയി തൊട്ടിത്തി സ്വാഗതവും എം.ഒ ദേവസ്യ നന്ദിയും പറഞ്ഞു.
കോഴി മാലിന്യ പ്ലാന്റ്: യു.ഡി.എഫ് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി
