വൈദ്യുതി ചാർജ് വർദ്ധന….കെ എസ് ഇ ബി ഓഫീസിന് മുമ്പിൽ പ്രതീകാത്മക ബോഡ് സ്ഥാപിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം

തലപ്പുഴ: വൈദ്യുതി ബില്ല് അന്യായമായി വർദ്ധിപ്പിച്ച സംസ്ഥാന സർക്കാരിന്റെ കിരാത നടപടിക്കെതിരെ തലപ്പുഴ കെ എസ് ഇ ബി ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് തലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ

പ്രതീകാത്മക ബോഡ് സ്ഥാപിച്ചു കൊണ്ട് പ്രതിഷേധിച്ചു. ജനങ്ങളെ പിടിച്ചു പറിക്കുന്നതിൽ കേരളത്തിലെ കുറുവാ സംഘമായി കെ എസ് ഇ ബി യും പിണറായി സർക്കാരും മാറിയെന്നും കെ എസ് ഇ ബി ക്ക് പകരം കുറുവാ സംഘമെന്ന പേരാണ് ചേരുകയെന്നും പറഞ്ഞു കൊണ്ടാണ് “കേരള കുറുവ സംഘം” എന്ന ബോഡ് സ്ഥാപിച്ചത്.വിലക്കയറ്റം കൊണ്ടും തൊഴിലില്ലായ്മ കൊണ്ടും പൊറുതി മുട്ടിയ കേരള ജനതക്കേറ്റ ഇരുട്ടടിയാണ് വൈദ്യുതി ചാർജ് വർദ്ധനവെന്നും സർക്കാരിന്റെ നെറികേടിനെതിരെ സമരം നടത്തുന്നവരെ പോലീസിനെ വിട്ട് അടിച്ചമർത്തി സമരങ്ങളെ ഇല്ലായ്മ ചെയ്യാമെന്നത് പിണറായുടെ വ്യാമോഹം മാത്രമാണെന്നും പ്രതിഷേധ സമരം ഉത്ഘാടനം ചെയ്ത് കൊണ്ട് തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസ് പാറക്കൽ പറഞ്ഞു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജിജോ വരയാൽ അധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് വാളാട് മുഖ്യ പ്രഭാഷണം നടത്തി.നിയോജക മണ്ഡലം ഭാരവാഹികളായ നിതിൻ തലപ്പുഴ,ബബില വിജേഷ്,ചന്ദ്രൻ എടമന മണ്ഡലം ഭാരവാഹികളായ റോബിൻ കുര്യൻ,അഷ്ക്കർ ചുങ്കം,റാഫി പൊയിൽ,ശ്രീജിത്ത്,ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *