പി.എം. അഭിം പദ്ധതിയിൽ 23.75 കോടി ചെലവഴിച്ച് ജനറൽ ആശുപത്രിക്ക് ട്രോമാ കെയർ യൂണിറ്റ് നിർമ്മിക്കും: ടി. സിദ്ദീഖ് എം.എൽ.എ.

കൽപ്പറ്റ: പി.എം. അഭിം പദ്ധതിയിൽ 23.75 കോടി ചെലവഴിച്ച് ജനറൽ ആശുപത്രിക്ക് ട്രോമാ കെയർ യൂണിറ്റ് നിർമ്മിക്കുമെന്ന് കൽപ്പറ്റ നിയോജകമണ്ഡലം എം.എൽ.എ അഡ്വ.ടി. സിദ്ദീഖ് പറഞ്ഞു. പി.എം. അഭിം പദ്ധതിയിൽ ഉൾപ്പെടുത്തി 23 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുണ്ട്. ക്രിട്ടിക്കൽ കെയർ അഥവാ ട്രോമാകെയർ യൂണീറ്റ് ആരംഭിക്കുന്നതിനാണ് തുക വിനിയോഗിക്കേണ്ടത്. 50 കിടക്കകളുള്ള കെട്ടിടമാണ് ഇതിനായി നിർമ്മിക്കേണ്ടത്. ആശുപത്രിയോടനുബന്ധിച്ചാണ് കെട്ടിടം നിർമ്മിക്കേണ്ടതെങ്കിലും സ്ഥല പരിമിതിയാണ് പ്രശ്‌നം. ഇത് പരിഹരിക്കുന്നതിന് എം.എൽ.എയുടെ അധ്യക്ഷതയിൽ കലക്ട്രേറ്റിൽ യോഗം ചേർന്നു. 2026 മാർച്ചിനകം നിർമ്മാണം പൂർത്തിയാക്കണം. കൽപ്പറ്റ നഗര സഭാ ചെയർ പേഴ്‌സൺ അഡ്വ.ടി.ജെ. ഐസക് ഉൾപ്പടെ ജനപ്രതിനിധികളും എ.ഡി.എം. കെ. ദേവകിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും, ഡി.പി.എം ഡോ.സമീഹ, ജനറൽ ആശുപത്രി സൂപ്രണ്ടന്റ് ഡോ.മൊയ്തീൻ ഷാ, ആരോഗ്യ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. 27 ന് വിദഗ്ധ സംഘം വയനാട്ടിലെത്തുമെന്നും എം എൽ എ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *