കെല്ലൂർ: ബഹുഭാഷാപരതയും സാംസ്കാരിക നാനാത്ത്വവും പ്രോത്സാഹിപ്പിക്കാനും കൊണ്ടാടുവനും സമൂഹം തെയ്യാറാകാണാമെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു.
യു.എൻ അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് കെല്ലൂർ ഗവ. എൽ. പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വാരാചരണ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഭാഷാവബോധ ക്ലാസുകളും വിദ്യാർത്ഥികൾ തയ്യാറാക്കിയ വിവിധകലാരൂപങ്ങളുടെ പ്രദർശനവും വരാചരണ പരിപാടികളുടെ ഭാഗമായി സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്.
പി.ടി.എ പ്രസിഡന്റ് തുരുത്തിയിൽ ഷമീർ അധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റർ കെ. ബി അനിൽകുമാർ, കെ ഇബ്രാഹിം മാസ്റ്റർ, മുഹമ്മദലി ഗസ്സലി, ഖാസിം വി, ഉസ്മാൻ ഒ,അസ്മ നാസർ യു.പി തുടങ്ങിയവർ പ്രസംഗിച്ചു.
സീനിയർ അസിസ്റ്റന്റ് പ്രെസി പിന്റോ , സ്റ്റാഫ് സെക്രട്ടറി നഫീസ, എസ്.ആർ.ജി. കൺവീനർ പ്രിയ എ.പി. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
യു.എൻ അറബി ഭാഷാ ദിനമായ
ഡിസംബർ 18 ന് വാരാചരണ പരിപാടികൾ ഔപചാരികമായി സ്കൂളിൽ അവസാനിക്കും.
യുനെസ്കോയുടെ ആഭിമുഖ്യത്തിൽ 2010 മുതൽക്ക് എല്ലാവർഷവും അറബി ഭാഷദിനം ലോകത്താകെ ആചരിച്ചു വരുന്നുണ്ട്.
