ഐ.എന്‍.ടി.യു.സി കെ.എസ്.ഇ.ബി. ഓഫീസ് ധര്‍ണ്ണ നടത്തി

മുട്ടില്‍:- ഐ.എന്‍.ടി.യു.സി(INTUC) മുട്ടില്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ മുട്ടില്‍ കെ.എസ്.ഇ.ബി ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണ നടത്തി. അമിതമായ വൈദ്യുതി ചാര്‍ജ് വര്‍ദ്ധനക്കെതിരെയാണ് ധര്‍ണ്ണ നടത്തിയത്. ധര്‍ണ്ണ സമരം ഐ.എന്‍.ടി.യു.സി (INTUC) വയനാട് ജില്ലാ വൈസ് പ്രസിഡന്റ് മോഹന്‍ദാസ് കോട്ടക്കൊല്ലി ഉദ്ഘാടനം ചെയ്തു. കെ.എല്‍.ജോഷി അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി( INTUC) ജില്ലാ സെക്രട്ടറി സുന്ദര്‍ രാജ് എടപ്പെട്ടി ശശി പന്നിക്കുഴി, പ്രസന്ന രാമകൃഷ്ണന്‍ ,ഇക്ബാല്‍ മുട്ടില്‍, കെ.സി. ഹസ്സന്‍ , കുട്ടി ഹസ്സന്‍,. രവീന്ദ്രന്‍ മാണ്ടാട്, കെ.സുരേഷ്, അജ്‌നാസ് മുട്ടില്‍, ടി. മാത്തുകുട്ടി, എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ അടിക്കുറിപ്പ്-06
ഐ.എന്‍.ടി.യു.സി(INTUC) മുട്ടില്‍ മണ്ഡലം കമ്മിറ്റി മുട്ടില്‍ കെ.എസ്.ഇ.ബി ഓഫീസിനു മുന്‍പില്‍ നടത്തിയ ധര്‍ണ്ണ സമരം ഐ.എന്‍.ടി.യു.സി (INTUC) വയനാട് ജില്ലാ വൈസ് പ്രസിഡന്റ് മോഹന്‍ദാസ് കോട്ടക്കൊല്ലി ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *