കേണിച്ചിറ: സൂക്ഷ്മ സംരംഭമേഖലയിൽ ഉപജീവനം കണ്ടെത്താൻ താല്പര്യമുള്ളവർക്കായി കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സ്കിൽ ട്രെയിനിങ്ങിന്റെ സമാപനവും പരിശീലകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി.സമാപന ചടങ്ങ് കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ ഉദ്ഘാടനം ചെയ്തു.അസിസ്റ്റന്റ് കോർഡിനേറ്റർ അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്കിലെ 5 പഞ്ചായത്തുകളിൽ നിന്നും 32 കുടുംബശ്രീ പ്രവർത്തകർക്കാണ് നിർമ്മാണം, പാക്കിങ്, ലേബലിങ്,ഫീൽഡ് വിസിറ്റ് എന്നിവ ഉൾപ്പെടുത്തി 15 ദിവസം വരുന്ന പരിശീലനം നൽകിയത്.നവംബർ 26 ആരംഭിച്ച പരിശീലനം ജുബ്ബ രാമകൃഷ്ണപിള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ ട്രെയിനിങ് ഏജൻസിയുടെ സഹകരണത്തോടെ കുടുംബശ്രീയുടെ തന്നെ സംരംഭകയായ ജെസ്സിയുടെ നേതൃത്വത്തിലാണ് 28 ഐറ്റം കറി പൗഡറുകളുടെ പരിശീലനം നൽകിയത്.സമാപന ചടങ്ങിൽ പരിശീലകർ നിർമ്മിച്ച കറിപൗഡറുകളുടെ പ്രദർശനവും നടത്തി. ജില്ലാ പ്രോഗ്രാം മാനേജർമാരായ ഹുദൈഫ്,ശ്രുതി രാജൻ, ബ്ലോക്ക് കോർഡിനേറ്റർ ടെനി, സ്കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ റെജികുമാർ, ജില്ലാ കോർഡിനേറ്റർ അഭിലാഷ്, എം ഇ സി ധന്യ എന്നിവർ പരിപാടിയിൽ സംസാരിച്ചു. ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും വിവിധ വിഭാഗങ്ങളിലായി കുടുംബശ്രീ മിഷന്റെ കീഴിൽ നൈപുണ്യ പരിശീലനം നടന്നുകൊണ്ടിരിക്കുന്നുണ്ട്.
നൈപുണ്യ പരിശീലനം : സമാപനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി
