കൽപറ്റ: ഗവ. കോളേജിലെ എൻഎസ്എസ് യൂണിറ്റുകളുടെ സപ്തദിന സഹവാസ ക്യാമ്പ് ഡിസംബർ 21 മുതൽ 27 വരെ തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വച്ചു നടക്കുന്നതിന് മുന്നോടിയായി സ്വാഗത സംഘം രൂപീകരിച്ചു. ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജാഫർ എൻ എം അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. കൽപറ്റ ഗവ. കോളേജ് പ്രിൻസിപ്പൽ ഡോ. സുബിൻ പി ജോസഫ് സ്വാഗതവും എൻഎസ്എസ് പ്രോഗ്രാം ഓഫിസർ വിനീഷ എം എസ് നന്ദിയും രേഖപ്പെടുത്തി. സ്കൂളിൽ നടത്താൻ ഉദ്ദേശിക്കുന്ന പദ്ധതിയെക്കുറിച്ച് പ്രോഗ്രാം ഓഫിസർ ഡോ. കെ.എം.മുരളീധരൻ വിശദീകരിച്ചു. ചടങ്ങിൽ ഹൈസ്കൂൾ പ്രധാന അധ്യാപിക ഉഷ, പിടിഎ പ്രസിഡൻ്റ് ബെന്നി മാത്യു മദർ പി ടി എ പ്രസിഡൻ്റ് സൂന നവീൻ , എസ്എംസി ചെയർമാൻ ഖാസിം പി എം, എൻഎസ്എസ് ക്ലസ്റ്റർ കോ ഓർഡിനേറ്റർ സാജിദ്, മറ്റ് അധ്യാപക അനധ്യാപകർ, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ, കോളേജ് യൂണിയൻ അംഗങ്ങൾ, എൻഎസ്എസ് വൊളൻ്റിയർമാർഎന്നിവർ പങ്കെടുത്തു. ബെന്നി മാത്യു ചെയർമാനായും സൂന നവീൻ വൈസ് ചെയർമാനുമായി സ്വാഗതസംഘം രൂപീകരിച്ചു.
