മാനന്തവാടി: പയ്യംമ്പള്ളി കൂടൽ കടവിൽ വെച്ച് ഇന്നലെ വൈകുന്നേരം കാറിൽ എത്തിയ ഒരു സംഘം ആളുകൾ കൂടൽകടവ് ചെമ്മാട് നഗർ കോളനിയിലെ മാതനെ കയ്യിൽ പിടിച്ച് അര കിലോമീറ്റർ ഓളം റോഡിലൂടെ വലിച്ചഴച്ച് ക്രൂരമായി അക്രമിച്ച സംഭവം സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സിസി ടീവി അടക്കമുള്ള സുരക്ഷ സംവിദാനങ്ങളുള്ള ഈ കാലഘട്ടത്തിൽ മണിക്കുറുകൾ കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ കഴിയാത്തത് പോലീസിന്റെ വീഴ്ച്ചയാണെന്നും ഉടനടി പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പോലീസ് സ്റ്റേഷൻ മാർച്ച് അടക്കമുള്ള സമരങ്ങളിലേക്ക് കടക്കുമെന്നും യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി.നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് വാളാട് അധ്യക്ഷത വഹിച്ചു.
