മാനന്തവാടി: ആദിവാസി യുവാവ് മാതന് നേരെ നടന്ന അക്രമം,അപലപനീയമെന്നും ശക്തമായ നടപടി സ്വീകരക്കണമെന്നും നിയോജക മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ പ്രസിഡന്റ് സി.പി.മൊയ്ദു ഹാജി,ജനറൽ സെക്രട്ടറി കെ.സി. അസീസ്,ട്രെഷറർ കടവത് മുഹമ്മദ്,സെക്രട്ടറി ഉസ്മാൻ പള്ളിയാൽ തുടങ്ങിയവർ ആവശ്യപ്പെട്ടു.ആദിവാസി മന്ത്രിയുടെ മൂക്കിന് താഴെയാണ് ആദിവാസി ക്ക് നേരെ ഈ ആക്രമം ഉണ്ടായിരിക്കുന്നതെന്നും എത്രയും വേഗം അക്രമികളെ പിടികൂ ടണമെന്നും പ്രസ്താവനയിൽ നേതാക്കൾ പറഞ്ഞു.
ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരക്കണം മുസ്ലിം ലീഗ്
