മനുഷ്യ വന്യമൃഗ സംഘർഷം പാർലമെന്റിൽ ഉന്നയിച്ചു പ്രിയങ്ക ഗാന്ധി

കൽപ്പറ്റ: വയനാട്ടിലെ മനുഷ്യ വന്യമൃഗ സംഘർഷം ചോദ്യോത്തരവേളയിൽ പാർലമെന്റിൽ ഉന്നയിച്ച വയനാട് എം.പി. പ്രിയങ്ക ഗാന്ധി. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ തൊണ്ണൂറോളം പേർ മനുഷ്യ വന്യമൃഗ സംഘർഷത്തിൽ വയനാട് പാർലമെന്റ് മണ്ഡലത്തിൽ ഇരകളായിട്ടുണ്ട്. കഴിഞ്ഞ ദിവസം പുൽപ്പള്ളി ചേകാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ സതീഷ് എന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം കൂടി പരാമർശിച്ചു കൊണ്ടായിരുന്നു സർക്കാർ സ്വീകരിച്ച നടപടികളെ കുറിച്ചും മതിയായ നഷ്ടപരിഹാരം നൽകുന്നതിനെ കുറിച്ചും വേഗത്തിൽ നൽകുന്നതിനെ സംബന്ധിച്ചും ചോദ്യം ഉന്നയിച്ചത്. ആക്രമണത്തിന് ഇരകളാവുന്ന കർഷകർക്കും സാധാരണ മനുഷ്യർക്കും നഷ്ടപരിഹാരം വർധിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *