സുഗന്ധഗിരിയിലെ പ്രവൃത്തികൾ ഇനി വേഗത്തിലാകും ടി.സിദ്ധിഖ് എം.എൽ.എ

കൽപ്പറ്റ: സുഗന്ധഗിരിയിലെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വനം വകുപ്പ്, റവന്യു, ഐ.റ്റി.ഡി.പി, പഞ്ചായത്ത് എന്നിവരുടെ സംയുക്ത യോഗം കൽപ്പറ്റ നിയോജകമണ്ഡലം എം.എൽ.എ അഡ്വ.ടി.സിദ്ധിഖിന്റെ അധ്യക്ഷതയിൽ ചേർന്നു. യോഗ തീരുമാനപ്രകാരം നിലവിലുള്ള റോഡ് നവീകരണ പ്രവൃത്തികൾ തുടരും,നിലവിലുള്ള പി.എച്ച്.സി കെട്ടിടം പൊളിച്ച് അതേ സ്ഥലത്ത് തന്നെ പുതിയ പി.എച്ച്.സി നിർമ്മിക്കും, കമ്മൂണിറ്റി ഹാൾ, സബ്ബ് സെന്റർ നിർമ്മാണത്തിനായി സ്‌കെച്ച് റവന്യു വകുപ്പിൽ നിന്നും വനം വകുപ്പ് അധികൃതർക്ക് നൽകും, 40 ഏക്കറിന്റെ ഗ്രൂപ്പ് സ്‌കെച്ചിൽ വനം വകുപ്പ്, റവന്യു, പൊഴുതന പഞ്ചായത്ത് എന്നിവർ സംയുക്തമായി ഒപ്പ് ഇട്ട് വനം വകുപ്പിന് കൈമാറും, സുഗന്ധഗിരിയിലെ പട്ടയ പ്രശ്‌നം ബന്ധപ്പെട്ടുകൊണ്ട് കഴിഞ്ഞ അസംബ്ലിയിൽ എംഎൽഎ റവന്യൂ മന്ത്രിയോട് ആവശ്യപ്പെട്ടതനുസരിച്ച് തുടങ്ങിയിട്ടുള്ള നടപടികൾ വേഗത്തിൽ ആക്കാനും പൂർത്തീകരിക്കാനും സർക്കാരിൽ സമ്മർദ്ദം ചെലുത്താനും യോഗം തീരുമാനിച്ചു. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ദൈവപുര ബാലൻ എന്നവരുടെ ഭൂമിയിലായതിനാൽ നിർമ്മാണത്തിന് തടസ്സമില്ലയെന്ന് വനം വകുപ്പ് അറിയിച്ചിട്ടുണ്ട്. കൂടാതെ പ്രസ്തുത ഭൂമയിൽ വീട് നിർമ്മാണത്തിന് നൽകുന്ന അപേക്ഷയോടൊപ്പം കൈവശാവകാശ സർട്ടിഫിക്കറ്റും, സൈറ്റ് സ്‌കെച്ചും, ആവശ്യമുള്ള ആളുകൾക്ക് അപേക്ഷയോടൊപ്പം ഫാമിലി സർട്ടിഫിക്കറ്റ് കൂടി പഞ്ചായത്ത് മുഖേനെ സമർപ്പിക്കണം. ഈ അപേക്ഷ പഞ്ചായത്ത് വനം വകുപ്പിന് കൈമാറി പെർമിഷൻ നൽകുന്നതിനും യോഗത്തിൽ തീരുമാനമെടുത്തു.
കൽപ്പറ്റ എം.എൽ.എ ഓഫീസിൽ വെച്ച് ചേർന്ന യോഗത്തിൽ പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് റോസ്‌ന സ്റ്റെഫി, വയനാട് സൗത്ത് ഡിവിഷൻ ഡി.എഫ്.ഒ അജിത്ത് കെ. രാമൻ, ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസർ ജി. പ്രമോദ്, ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) ബിജുകുമാർ, തഹസിൽദാർ (എൽ.ആർ) വൈത്തിരി ടോമിച്ചൻ ആന്റണി, ഉമർ അലി, ജസ്സി ലൂയിസ്, കെ. ഹാസിഫ്, റെജോ എൻ.ജെ, പഞ്ചായത്ത് മെമ്പർ എം.എം ജോസ്, എം.എസ് നിഷാദ്, കേളു എൻ.ആർ, ഷമീല ബീവി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *