മുണ്ടക്കൈ-ചൂരൽമല-കെ.സി.ബി സിപുനരധിവാസ ഭവന പദ്ധതി ഉൽഘാടനം വ്യാഴാഴ്ച

മാനന്തവാടി: മുണ്ടക്കൈ ചൂ|രൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി) നടപ്പിലാക്കുന്ന ഭവന നിർമ്മാണ പദ്ധതിയുടെ ഉൽഘാടനം 19ാം തിയ്യതി വ്യാഴാഴ്ച 4 മണിക്ക് കെസിബിസി ചെയർമാൻ കാർഡിനൽ ബസേലിയോസ്മാർ ക്ലീമിസ് കാതോലിക്ക ബാവ നിർവ്വഹിക്കും. മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം, ബത്തേരി മലങ്കര കത്തോലിക്കാ രൂപത ബിഷപ്പ് ജോസഫ് മാർ തോമസ്, കോഴിക്കോട് രൂപതാ ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലയ്ക്കൽ, JPD കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കൽ, സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കൽ, WSSS ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ ശ്രീ ഐ.സി. ബാലകൃഷ്ണൻ MLA, ശ്രീ ടി. സിദ്ധിക് MLA മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് മാനന്തവാടി രൂപത തോമ്മാട്ടുചാലിൽ വാങ്ങിയ ഭൂമിയിലാണ് ആദ്യവീട് നിർമ്മിക്കുന്നത്. KCBC വയനാട്ടിലും വിലങ്ങാടുമായി ന്യൂറോളം വീടുകളാണ്‌ നിർമിക്കുക. KCBC-യുടെ സഹകരണത്തോടെ കൂടുതൽ വീടുകൾ നിർമ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതായി മാനന്തവാടി രൂപത PRO വാർത്താക്കുറിപ്പിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *