പഴശ്ശി ഗ്രന്ഥാലയം ദൃഷ്ടിദോഷം ചലച്ചിത്രവേദി ഷോർട്ട് ഫിലിം ഓസ്കാർ ജൂറി അംഗം പി സി സനത്തുമായി മുഖാമുഖം സംഘടിപ്പിച്ചു. ഷോർട്ട് ഫിലിം മേഖലയിലെ സവിശേഷതകളെക്കുറിച്ചും അതിന് വേണ്ടിയുള്ള കൂട്ടായ്മയുടെ പ്രാധാന്യത്തെക്കുറിച്ചും സിനിമകൾ മുന്നോട്ട് വെക്കേണ്ട മൂല്യങ്ങളെക്കുറിച്ചും അദ്ദേഹം ദീർഘനേരം സംസാരിച്ചു. ഫിലിം സംഘടിപ്പിക്കുവാൻ വേണ്ടി തെരഞ്ഞെടുത്ത അക്കാദമിക്ക് കമ്മിറ്റിക്കാരും സംഘാടകരും സിനിമാപ്രേമികളും പ്രേക്ഷകരുമടങ്ങുന്ന സദസിനോട് 2 തവണ വിഷ്വൽ എഫക്ടിന് ദേശീയ അവാർഡ് നേടിയ പി.സി സന്നത്ത് രണ്ട് മണിക്കൂറിൽ ഏറെനേരം സംസാരിച്ചു. ലൈബ്രറി പ്രസിഡണ്ട് വിനോദ് കുമാർ എസ് ജെ അധ്യക്ഷത വഹിച്ചു. ദൃഷ്ടിദോഷം ചലച്ചിത്രവേദി കൺവീനർ സുനിത്ത് കെ . പി സ്വാഗതം ആശംസിച്ചു.
ഓസ്കാർ ജൂറി അംഗം പി.സി സനത്തുമായി സംവാദം സംഘടിപ്പിച്ചു
