എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു

മാനന്തവാടി: പയ്യംമ്പള്ളിയിൽ ആദിവാസി മധ്യവയസ്കനെ വലിച്ചിഴച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുക, എടവക പഞ്ചായത്തിലെ ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ട് പോയതിൽ സമഗ്രാന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
പ്രതിഷേധത്തിന് എസ്ഡിപിഐ വയനാട് ജില്ലാ സെക്രട്ടറി സൽമ അഷ്‌റഫ്‌, മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ, വൈസ് പ്രസിഡന്റ് അലി ഐനിക്കൽ, സെക്രട്ടറി സജീർ എം.ടി, മാനന്തവാടി മുൻസിപ്പൽ പ്രസിഡന്റ് സുബൈർ കെ, സെക്രട്ടറി ഫൈസൽ, എടവക പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി ആലി പടിക്കൽക്കണ്ടി തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *