ഹാപ്പി കേരളയുമായി കുടുംബശ്രീ

ബത്തേരി: കുടുംബങ്ങളുടെ സന്തോഷ സൂചിക ഉയർത്താൻ കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘ഹാപ്പിനെസ്സ് സെന്റർ’ പദ്ധതിയുടെ ഭാഗമായി ജില്ലാതല പരിശീലന പരിപാടി ആരംഭിച്ചു. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം( NRLM)FNHW പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്.ബത്തേരി കേധാര ഹാളിൽ വെച്ച് സംഘടിപ്പിച്ച ‘ഹാപ്പി കേരള ‘ ജില്ലാതല പരിശീലന ക്യാമ്പ് ജില്ലാ മിഷൻ കോഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കോർഡിനേറ്റർ അമീൻ കെ അധ്യക്ഷനായി.ഡിസംബർ 18,19, 20 എന്നീ ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന പരിശീലന ക്യാമ്പിൽ മുട്ടിൽ, പുൽപ്പള്ളി, തിരുനെല്ലി, അമ്പലവയൽ, മൂപ്പൈനാട് എന്നീ മോഡൽ സിഡിഎസ് കളിൽ നിന്നുമായി 50 റിസോഴ്സ് പേർസൻമാർക്കാണ് പരിശീലനം നൽകുക.പരിശീലനം ലഭിച്ച സി ഡി എസ് മാർ വഴി ഓരോ വാർഡിലും 10 മുതൽ 40 വരെ കുടുംബങ്ങളെ ഉൾപ്പെടുത്തി വാർഡ് തലത്തിൽ ‘ഇട’ങ്ങൾ രൂപീകരിച്ച് തുടർപ്രവർത്തനങ്ങളും നടക്കും. യാഥാസ്ഥിതിക പ്രശ്നങ്ങളെയും പ്രതിസന്ധികളെയും ശുഭപ്രതീക്ഷയോടെ അതിജീവിക്കാൻ സമൂഹത്തെ ശക്തിപ്പെടുത്തുക, കുടുംബങ്ങളുടെ ഉന്മേഷം ഉയർത്തുക, വ്യക്തികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.. ജില്ലാ പ്രോഗ്രാം മാനേജർമാരായ ആശ പോൾ, ബിജോയ്‌. കെ. ജെ, ജയേഷ് വി, ഷുക്കൂർ എന്നിവർ സംസാരിച്ചു.പ്രഭാകരൻ, പൗലോസ് എം എ, ബീന കെ ജി, സുജാത പി, അൽഫോൻസാ സാന്ദ്ര മേരി എന്നിവർ പരിശീലനം നൽകും.

Leave a Reply

Your email address will not be published. Required fields are marked *