കാത്തിരിപ്പിന് വിരാമം; അരണപ്പാറയിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് ആരംഭിച്ചു

അരണപ്പാറ: നാട്ടുകാരുടെ പരാതികള്‍ക്കൊടുവില്‍ അരണപ്പാറ ഭാഗത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസ് എത്തി. കോവിഡിന് ശേഷം കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ അരണപ്പാറ ഭാഗത്തേക്ക് വരാത്തതുകൊണ്ട് പ്രദേശവാസികളും മധ്യപ്പാടി ഉന്നതി നിവാസികളും ചേര്‍ന്ന് മാനന്തവാടി കെ.എസ്.ആര്‍.ടി.സി ഗ്യാരേജില്‍ പോയി ഡി.റ്റി.ഒയ്ക്കും മന്ത്രി കേളുവിനും നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ബസ് തിരിക്കാനുള്ള സൗകര്യ കുറവ് കാരണമാണ് ആ ഭാഗത്തേക്ക് സര്‍വ്വീസ് നിര്‍ത്തിയതെന്നായിരുന്നു കെ.എസ്.ആര്‍.ടി.സിയുടെ വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശവാസികള്‍ മുന്‍കയ്യെടുത്ത് ജെസിബിയും മറ്റും ഉപയോഗിച്ച് സ്ഥലം നിരപ്പാക്കി ബസ് തിരിക്കാനുള്ള സൗകര്യമൊരുക്കി നല്‍കി. തുടര്‍ന്ന്

ബന്ധപ്പെട്ട അധികാരികള്‍ പ്രസ്തുത സ്ഥലം സന്ദര്‍ശിക്കുകയും കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് രാവിലെ 6.45 ന്റെ ബസ്സ് അരണപ്പായ്ക്കു വന്നത്. കെ.എസ്.ആര്‍.ടി.സി അധികൃതരുടെ കൂടെ മാനന്തവാടി ബ്ലോക്ക് വൈസ് പ്രസിഡന്റ് ജയഭാരതി,
കെ.എസ്.ആര്‍.ടി.സി യൂണിയന്‍ പ്രതിനിധി റോയി, സിപിഎം ബ്രാഞ്ച് സെക്രട്ടറി ടി.കെ സുരേഷ്, ഈ വിഷയത്തില്‍ തുടക്കം മുതല്‍ അധികൃതര്‍ക്ക് പരാതി നല്‍കുകയും, സജീവമായി ഇടപെടുകയും ചെയ്ത ഹംസ കെ.ബി എന്നിവരും ഉണ്ടായിരുന്നു. എന്നാല്‍ നിലവില്‍ മൂന്ന് ബസ്സുകളാണ് അരപ്പാറ വഴി പോകുന്നതെന്നും, ഈ മൂന്ന് ബസ്സും അരണപ്പാറയ്ക്കു വരണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *