wenewser-user

പരിശുദ്ധ മദ്ബഹാ ശുശ്രൂഷകരുടെയും, ഗായകസംഘങ്ങളുടെയും സംയുക്ത സംഗമം ‘ഒരുമ 2K24’ നടത്തി.

താളൂര്‍: മലബാര്‍ ഭദ്രാസത്തിന്‍റെയും കെനോറോയുടെയും ആഭിമുഖ്യത്തില്‍ താളൂര്‍ സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വെച്ച് ഒരുമ 2K24 എന്ന പേരിൽ പരിശുദ്ധ മദ്ബഹാ ശുശ്രൂഷകരുടെയും ഗായക സംഘങ്ങളുടെയും സംയുക്ത സംഗമം നടത്തി. മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത അധ്യക്ഷനായിരുന്നു. മാത്യൂസ് മോർ അഫ്രേം മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു. അഭിവന്ദ്യ മാത്യൂസ് മോര്‍ അഫ്രേം തിരുമേനിയും കെനോറോ ഡയറക്ടർ ബെന്നി ചെറിയാനും ശുശ്രൂഷര്‍ക്കും ഗായകസംഘങ്ങള്‍ക്കും ക്ളാസൂം കീബോർഡിസ്റ്റുകള്‍ക്ക് പരിശീലനവും നല്‍കി. മലബാർ…

Read More

വയനാട് ദുരിതാശ്വാസ ചെലവ് വിവാദത്തില്‍ മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: വയനാട് ദുരിതാശ്വാസ ചെലവ് വിവാദത്തില്‍ മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങള്‍ നല്‍കിയ തെറ്റായ വിവരം സംശയത്തിന്‍റെ പുകപടലം പടർത്താൻ ഇടയാക്കി. പെട്ടെന്നു കേള്‍ക്കുന്ന ആരും ഞെട്ടിപ്പോകുന്ന കണക്കാണ് മാധ്യമങ്ങള്‍ കൊടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം കണക്കുകള്‍ പെരുപ്പിച്ച്‌ അനർഹമായ കേന്ദ്രസഹായം നേടാന്‍ ശ്രമിക്കുന്നുവെന്ന വ്യാജകഥ ഒരു വിഭാഗം ജനങ്ങളുടെ മനസില്‍ കടന്നുകയറി. സംശയത്തിന്‍റെ പുകപടലമുള്ള തലക്കെട്ടുകളാണ് നല്‍കിയത്. അസത്യം പറക്കുമ്പോള്‍ പിന്നാലെ സത്യം മുടന്തുകയാണ് ചെയ്തത്. സർക്കാർ കള്ളക്കണക്ക് നല്‍കിയെന്ന് പ്രതിപക്ഷവും…

Read More

തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു

മാനന്തവാടി: മാനന്തവാടി മുനിസിപ്പല്‍ ഓഫീസ് കെട്ടിട പരിസരത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. പടിഞ്ഞാറത്തറ ആനപ്പാറ കളരിക്കല്‍ ജയപ്രകാശ് (53) ആണ് മരിച്ചത്. ആശാരി പണിക്കാരനാണ് ഇദ്ധേഹം. മാനന്തവാടി പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു.ഭാര്യ: അജിത. മക്കള്‍: നവനീത്, നവീന്‍.

Read More

സ്മാര്‍ട്ട് വില്ലേജ് ഓഫിസ്;റവന്യു സേവനങ്ങള്‍ക്ക് വേഗത കൂട്ടും: റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍

പനമരം: സൗകര്യപ്രദമായ കെട്ടിടങ്ങളും സംവിധാനങ്ങളും റവന്യു വകുപ്പിനെ അടിമുടി പരിഷ്‌കരിക്കുകയാണെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി അഞ്ചുകുന്ന് സ്മാര്‍ട്ട് വില്ലേജ് ഓഫിസ് കെട്ടിട നിര്‍മാണം ഉള്‍പ്പെടെ സംസ്ഥാനത്ത് 26 സ്മാര്‍ട്ട് വില്ലേജുകളുടെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവലം വില്ലേജ് ഓഫിസ് കെട്ടിടങ്ങള്‍ മാത്രമല്ല റവന്യു വകുപ്പിന്റെ സേവനങ്ങളും മുന്നേറുകയാണ്. ഓഫിസില്‍ ജോലി ചെയ്യുന്നവര്‍ക്കും ഓഫിസിലെത്തുന്നവര്‍ക്കും സ്മാര്‍ട്ട് വില്ലേജ് ഓഫിസിലെ സൗകര്യങ്ങള്‍ ഗുണകരമാകും. കേരളത്തില്‍ 520 വില്ലേജ്…

Read More

ബ്രിട്ടീഷ് ഡപ്യൂട്ടി ഹൈകമ്മിഷണർ ജയിംസ് ഗോഡ്ബർ ചൂരൽമല സന്ദർശിച്ചു.

കൽപറ്റ: ബ്രിട്ടീഷ് ഡപ്യൂട്ടി ഹൈകമ്മിഷണർ (ബംഗളൂരു) ജയിംസ് ഗോഡ്ബർ വയനാട് ജില്ലയിൽ ഉരുൾപൊട്ടലുണ്ടായ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങൾ സന്ദർശിച്ചു. ദുരന്തത്തിനിരയായ കുടുംബങ്ങളുമായും അദേഹം സംസാരിച്ചു. ദുരന്തത്തിൻ്റെ വ്യാപ്തി, പുനരധിവാസ പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങൾ ചേംബറിൽ നടന്ന കൂടിക്കാഴ്ചയിൽ ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ വിശദീകരിച്ചു. പുനരധിവാസസവുമായി ബന്ധപ്പെട്ട് സഹായങ്ങളുണ്ടാവുമെന്ന് ഡപ്യൂട്ടി ഹൈക്കമ്മിഷണർ ജില്ലാ കലക്ടറെ അറിയിച്ചു.

Read More

വായ്പാ വിതരണത്തില്‍ വര്‍ദ്ധനവ്; ഒന്നാം പാദത്തില്‍ 2557 കോടി രൂപ നല്‍കി

കൽപറ്റ: ജില്ലയിലെ ബാങ്കുകള്‍ നടപ്പ് സാമ്പത്തിക വര്‍ഷം 2024- 25 ഒന്നാം പാദം വരെ 2557 കോടി രൂപ വായ്പ നല്‍കിയതായി ജില്ലാതല ബാങ്കിങ് അവലോകനയോഗത്തില്‍ അറിയിച്ചു. ഇതില്‍ മുന്‍ഗണനാ വിഭാഗത്തില്‍ 2021 കോടി രൂപയാണ് വിതരണം ചെയ്തത്. കാര്‍ഷിക വായ്പയായി 1329 കോടി രൂപയും നോണ്‍ ഫാമിങ് സെക്ടറില്‍ 529 കോടി രൂപയും മറ്റു മുന്‍ഗണന വിഭാഗത്തില്‍ 99 കോടി രൂപയുമാണ് വായ്പ നല്‍കിയത് . ബാങ്കുകളുടെ മൊത്തം വായ്പ 2023 ഏപ്രില്‍ 30 നെ…

Read More

മുണ്ടക്കൈ-ചൂരൽമല ദുരന്തം; വ്യാപാരികൾക്ക് കൈത്താങ്ങായി വ്യാപാരി വ്യവസായി സമിതി

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തഭൂമിയിലെ എല്ലാം നഷ്‌ടപ്പെട്ട വ്യാപാരികൾക്ക് കൈത്താങ്ങായി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി. ദുരന്തത്തിൽ വ്യാപാര സ്ഥാപനങ്ങൾ നഷ്‌ടമായ 66 വ്യാപാരികൾകൾക്കാണ് സാമ്പത്തിക സഹായവിതരണം നടത്തിയത്. കൽപറ്റഎൻ.എം.ഡി.സി ഹാളിൽ നടന്ന പരിപാടി പി.ഗഗാറിൻ (കേരള ബാങ്ക് ഡയറക്‌ടർ) ഉദ്ഘാടനം ചെയ്തു.വി. ഗോപിനാഥ് (വ്യാപാരി വ്യവസായി സംസ്ഥാന ട്രഷറർ) അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡൻ്റ് വി. കെ. സി മമ്മദ് കോയ വ്യാപാരികൾക്കുള്ള സാമ്പത്തിക സഹായംവിതരണം ചെയ്തു. ഇ.എസ്. ബിജു(കേരള സംസ്ഥാന…

Read More

“പോഷൺമാ 2024” ഫുഡ് എക്‌സിബിഷൻ സംഘടിപ്പിച്ചു

മാനന്തവാടി: പോഷൺമാ 2024 നോടാനുബന്ധിച്ച് ഐസിഡിഎസ് പ്രോജക്‌ട്, മാനന്തവാടി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ഫുഡ് എക്‌സിബിഷൻ നടത്തി. മാനന്തവാടി മുൻസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിപിൻ വേണുഗോപാൽ പരിപാടി ഉദ്ഘാടനം ചെയ്‌തു. മാനന്തവാടി മുൻസിപ്പാലിറ്റി ചെയർപേഴ്‌സൺ സി.കെ രത്നവല്ലി, സിഡിപിഒ സിന്ധു കെ.പി, പിഎച്ച്എൻഎസ് സുഷമ, ജെപിഎച്ച്എൻ മേരി, ഐസിഡിഎസ് സൂപ്പർവൈസർമാരായ സിനി മാത്യു, സന്ധ്യ.കെ, സിഡിഎസ് ചെയർപേഴ്‌സൺ മാരായ വത്സ മാർട്ടിൻ, ഡോളി രഞ്ജിത്ത്, ഐസിഡിഎസ് പ്രൊജക്റ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു. വിവിധ പോഷകാഹാരങ്ങളുമായി ഏഴോളം…

Read More

കെ. പോളിനെ അനുസ്മരിച്ചു

വൈത്തിരി: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ടും, കോട്ടത്തറ യു.ഡി.എഫ്. കൺവീനറുമായിരുന്ന കെ. പോളിന്‍റെ വിയോഗത്തിൽ വൈത്തിരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അനുസ്മരണ യോഗം അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എഉദ്ഘാടനം ചെയ്തു. കോൺഗസ് മുൻ മണ്ഡലം പ്രസിഡണ്ടും ത്രിതല പഞ്ചായത്ത് അംഗവുമായിരുന്ന കെ. പോളിന്‍റെ നിര്യാണം യു.ഡി.എഫ്. പ്രവർത്തകർക്ക് തീരാ നഷ്ടവും നിലപാടുകൾക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ സത്യസന്ധമായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് കെ. പോളെന്ന് എം.എൽ.എ. അനുസ്മരിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പോൾസൺ കൂവക്കൽ കെ….

Read More

ആറാട്ടുതറ സ്കൂളിൽ “ഔറോറ 2k24” ന് തുടക്കമായി

മാനന്തവാടി: ആറാട്ടുതറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന എസ് പി സി (ഔറോറ 2K24)പഠന ക്യാമ്പ് മാനന്തവാടി നഗരസഭാ ചെയർപഴ്സൺ സി കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. നഗര സഭാ ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷനായിരുന്നു. വികസനകാര്യ സ്ഥിരം സമിതി ചെയർപഴ്സൺ ലേഖ രാജീവൻ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപഴ്സണൺ അഡ്വ. സിന്ധു സെബാസ്റ്റ്യൻ,ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപഴ്സൺ വിപിൻ വേണുഗോപാൽ, ഡിവിഷൻ കൗൺസിലർ വർഗീസ് ജേക്കബ്, പി ടി എ പ്രസിഡന്റ്‌…

Read More