wenewser-user

ചൂരൽമല ദുരന്ത ശേഷവും ക്വാറികൾക്ക് അനുമതി; പരിസ്ഥിതി ചൂഷണങ്ങൾക്ക് ഭരണകൂടങ്ങളുടെ പിന്തുണയെന്ന് സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനം

കൽപറ്റ:വിനോദ സഞ്ചാരം എന്നത് സാധാരണകാർക്ക് കൂടെ അവകാശപ്പെട്ടതാണെങ്കിലും അത്തരമൊരു സാഹചര്യമല്ല ഇപ്പോൾ വയനാട്ടിൽ സൃഷ്ടിക്കപ്പെടുന്നതെന്ന് പ്രശസ്ത സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനം പറഞ്ഞു. പണമുള്ളവർക്ക് വേണ്ടിയുള്ളതായി മാറിയിരിക്കുകയാണ് ടൂറിസം. ചൂരൽമല ദുരന്തം ഉണ്ടായതിന് ശേഷവും 500 ൽ അധികം ക്വാറികൾക്ക് അനുമതി നൽകിയ വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.അങ്ങിനെ പ്രകൃതി വലിയ തോതിൽ ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനെല്ലാം ഭരണകൂടങ്ങൾ പിൻതുണ നൽകുകയാണെന്നും സന്തോഷ് ഏച്ചിക്കാനം പറഞ്ഞു. ഗോത്ര ജീവിതത്തെ ആസ്പദമാക്കി യുവ സാഹിത്യകാരി പ്രന്യ പാറമ്മൽ രചിച്ച കൊമ്മ…

Read More

പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ്; പ്രതിഷേധാഗ്നി സെപ്റ്റംബർ 24ന്

പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ പ്രസ്തുത റോഡ് നിർമ്മാണ ഉദ്ഘാടനത്തിന്റെ മുപ്പതാം വാർഷിക ദിനമായ അടുത്ത ചൊവ്വാഴ്ച സെപ്റ്റംബർ 24 തീയതി രാവിലെ 10.30 ന് കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ വയനാടിനോടുള്ള കടുത്ത അവഗണനയ്ക്കെതിരെ പടിഞ്ഞാറത്തറയിൽ വമ്പിച്ച പ്രതിഷേധാഗ്നി സംഘടിപ്പിക്കും. തുടർന്ന് PWD ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുവാനും പടിഞ്ഞാറത്തറയിൽ ചേർന്ന ബദൽ റോഡ് വികസന സമിതി യോഗം തീരുമാനിച്ചു. പടിഞ്ഞാറത്തറ ബദൽ റോഡ് വികസന സമിതി രൂപീകരിച്ച റോഡ് യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം…

Read More

ഷീൻ റിഫ്ളക്ഷൻ’ പരിശീലനം സംഘടിപ്പിച്ചു

കോറോം: വിദ്യഭ്യാസ സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന ഷീൻ ഇൻ്റർനാഷ്ണലിൻ്റെ നേതൃത്വത്തിൽ മികച്ച ട്രൈയ്നേഴ്സിനെ വാർത്തെടുക്കുന്നതിനുള്ള റിഫ്ളക്ഷൻ ട്രെയ്നേഴ്സ് ട്രൈനിങ്ങിൻ്റെ അഞ്ചാം ബാച്ചിൻ്റെ പരിശീലനം വയനാട് കോറോം വെസ്റ്റേൺ ഗഡ്സ് ക്യാമ്പസിൽ വെച്ച് നടന്നു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഷീൻ മാനേജിങ് ഡയറക്ടർ മുഹമ്മദ് റാഫി കെ.ഇ, റഊഫ് എളേറ്റിൽ, നിഷാദ് മുഹമ്മദ്, ബഷീർ എടാട്ട് , ബഷീർ ചാലുശ്ശേരി, മുസ്തഫ ചെന്നലോട് , ഫെമിന…

Read More

വിബിത ചികിത്സാ സഹായ നിധിയിലേക്ക് ടീം കനിവ് 280092 രൂപ കൈമാറി

മാനന്തവാടി :വിബിത ചികിത്സാ സഹായ നിധിയിലേക്ക് ടീം കനിവ് 280092 രൂപ കൈമാറി ചടങ്ങിൽ ടീം കനിവ് പ്രസിഡന്റ്‌ സൂരജ്‌കുമാർ, സെക്രട്ടറി റെഫീഖ്, ഷിഹാബ്, മോഹൻ ദാസ്, രാജീവൻ ചികിത്സാ സഹായ നിധി കമ്മറ്റി ട്രെഷറർ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു .ടീം കനിവ് അംഗങ്ങൾക്കുള്ള ഐഡന്റ്റി കാർഡ് വിതരണം മാനന്തവാടി മുൻസിപ്പൽ കൗൺസിലർ വികെ .സുലോചന നിർവഹിച്ചു.

Read More

സൊലേസ് മക്കളുടെ കൈയ്യെഴുത്ത് മാസിക ”നറുനാമ്പുകൾ” പ്രകാശനം ചെയ്തു.

മുട്ടിൽ: ദീർഘകാലമായി രോഗങ്ങളാൽ സഹനമനുഭവിക്കുന്ന മക്കളുടെ ആരോഗ്യ-ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന വയനാട് സൊലേസ് കുടുംബത്തിലെ മക്കൾ തയ്യാറാക്കിയ കൈയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു. കുട്ടികളുടെ സർഗ്ഗ രചനകളും കുടുംബാംഗങ്ങൾ തയ്യാറാക്കിയ രചനകളും ഉൽപ്പെടുത്തി കുട്ടികൾ സ്വന്തം കൈയ്യെഴുത്തോടെ തയ്യാറാക്കിയ മാസിക നറുനാമ്പുകളുടെ പ്രകാശനം പത്രാധിപർ സി.ഡി.സുനീഷ് സൊലേസ് കൺവീനർ റജി.കെ.കെക്ക് നൽകി പ്രകാശനം ചെയ്ത ചടങ്ങിൽ ജോയന്റ് കൺവീനർ മാരായ സിദീഖ് മുട്ടിൽ, ലൈല സുനീഷും ആശംസകൾ നേർന്നു. ടി. ഷുക്കൂറും നൂർബിനയും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു….

Read More

കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

കൽപ്പറ്റ: രാഹുൽഗാന്ധിക്കെതിരെ ബി ജെ പി നേതാക്കളുടെ കൊലവിളി-വർഗീയ പ്രസ്താവനകൾക്കെതിരെ കൽപ്പറ്റ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധപ്രകടനം നടത്തി. കെ പി സി സി വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ് എം എൽ എ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബി സുരേഷ്ബാബു, ഗോകുൽദാസ് കോട്ടയിൽ, ഗിരീഷ് കൽപ്പറ്റ, ഒ വി റോയി, ഒ ഭാസ്‌ക്കരൻ, കണ്ടത്തിൽജോസ്, ആർ ഉണ്ണികൃഷ്ണൻ, ആയിഷ പള്ളിയാൽ, എസ് ബിന്ദു, രാജാ റാണി തുടങ്ങിയവർ പങ്കെടുത്തു.

Read More

കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്നു,ബാ ഗിലാക്കി കുഴിച്ചുമൂടി: കുറ്റം സമ്മതിച്ച് പ്രതികൾ

കൽപ്പറ്റ : നേപ്പാൾ സ്വദേശിനിയുടെ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് ഭർത്താവും മാതാപിതാക്കളും. ഏഴാം മാസം ജനിച്ച ആൺകുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി എന്നാണ് പ്രതികൾ മൊഴി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് റോഷൻ അമ്മ മഞ്ജു അച്ഛൻ അമർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. റോഷന്റെ ഭാര്യയും നേപ്പാൾ സ്വദേശിയുമായ പാർവതിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഏഴാം മാസം ജനിച്ച ആൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ബാ ഗിലാക്കി മൃതദേഹം കുഴിച്ചുമൂടി. ഗർഭം…

Read More

കേന്ദ്ര സര്‍ക്കാര്‍ വിവേചനം അവസാനിപ്പിക്കണം: രാമകൃഷ്ണ പാണ്ഡെ

കല്‍പറ്റ: ദുരന്തങ്ങളില്‍ സഹായം അനുവദിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് എഐടിയുസി ദേശീയ സെക്രട്ടറി രാമകൃഷ്ണ പാണ്ഡെ ആവശ്യപ്പെട്ടു. കല്‍പറ്റയില്‍ നടന്ന എഐടിയുസി വര്‍ഗ ബഹുജന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പിന്‍തുണ നല്‍കണം. ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്രം സര്‍ക്കാര്‍ അതിന്റെ ഉത്തരവാദിത്വം കാണിക്കണം. ബിജെപി ഇതര സംസ്ഥാന സര്‍ക്കാറുകളെ മോദി സര്‍ക്കാര്‍ വേട്ടയാടികൊണ്ടിരിക്കുകയാണ്. കേന്ദ്ര ഏജന്‍സികളേയും, ഗവര്‍ണര്‍മാരെയും ഉപയോഗിച്ച്…

Read More

നബാര്‍ഡ് ജില്ലാ മാനേജര്‍ മുള്ളന്‍കൊല്ലി നിര്‍ത്തടം സന്ദര്‍ശിച്ചു.

കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്തിലെ മുള്ളന്‍കൊല്ലി നീര്‍ത്തട പദ്ധതി പ്രദേശം നബാര്‍ഡ് ജില്ലാ മാനേജര്‍ ആര്‍. ആനന്ദ് സന്ദര്‍ശിച്ചു. പദ്ധതി പുരോഗതി വിലയിരുത്തുന്നതിനായിരുന്നു സന്ദര്‍ശനം. നബാര്‍ഡ് തിരുവന്തപുരം റീജിയണല്‍ ഓഫീസിലെ അസിസ്റ്റന്റ് മാനേജര്‍ മെഹബൂബ് ഷെയ്ക്ക് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. ഉദ്യോഗസ്ഥര്‍ നീര്‍ത്തട കമ്മിറ്റി അംഗങ്ങളുമായി ചര്‍ച്ച നടത്തി. രേഖകള്‍ പരിശോധിച്ചു. കിണര്‍ റീചാര്‍ജിംഗ്, പച്ചക്കറി നഴ്‌സറി, ജൈവ വള നിര്‍മാണ യൂണിറ്റ്, നീരുറവ സംരക്ഷണം, കുളം…

Read More

പീപ്പിൾസ് സയൻസ് നെറ്റ്‌വർക്ക് പഠനസംഘം ഉരുൾ ദുരന്ത പ്രദേശങ്ങൾ സന്ദർശിച്ചു

കൽപ്പറ്റ: ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയായ ഓൾ ഇന്ത്യ പീപ്പിൾസ് സയൻസ് നെറ്റ്‌വർക്ക് (എഐപിഎസ്എൻ) പഠനസംഘം ചൂരൽമല, മുണ്ടക്കൈ ഉരുൾ ദുരന്തപ്രദേശങ്ങൾ സന്ദർശിച്ചു. ജനറൽ സെക്രട്ടറി ഡോ.ആശ മിശ്ര, വൈസ് പ്രസിഡന്റ് ഡോ.കോമൾ ശ്രീവാസ്തവ, ജോയിന്റ് സെക്രട്ടറി വി.ജി. ഗോപിനാഥ്, ബിജിവിഎസ് ജനറൽ സെക്രട്ടറി ഡോ.ഓം പ്രകാശ്, വൈസ് പ്രസിഡന്റ് ഡോ.കാശി നാഥ്, ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് മീരാ ഭായ്, ജില്ലാ സെക്രട്ടറി പി. അനിൽകുമാർ, എസ്ടിഇആർസി ചെയർമാൻ പ്രഫ.കെ. ബാലഗോപാലൻ, വൈസ് ചെയർമാൻ…

Read More