wenewser-user

റേഡിയോ വിതരണം ചെയ്തു

മാനന്തവാടി: ജീവ കാരുണ്യ പ്രവര്‍ത്തകന്‍ ബഷീര്‍ കാരക്കുനിയുടെ 304 ആമത്തെ റേഡിയോ വിതരണം പാണ്ടിക്കടവ് പഴശ്ശിരാജ എയുപി സ്‌കൂളില്‍ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്റ്റിന്‍ ബേബി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.വി.എസ് മൂസ ചടങ്ങിന് അധ്യക്ഷത വഹിച്ചു. പഴശ്ശിരാജ സ്‌കൂളിലെ കുട്ടികള്‍ മറ്റുള്ളവര്‍ക്ക് വലിയൊരു മാതൃകയാണെന്നും അവരുടെ ശ്രദ്ധയും ചിട്ടയും ഇന്നത്തെ വിദ്യാര്‍ത്ഥി സമൂഹത്തിനു പുതിയൊരു ഉണര്‍വ് നല്‍കുന്നുണ്ടെന്നും യോഗം വിലയിരുത്തി. ഓള്‍ കേരള വിഡോ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സ്വപ്ന ആന്റണി ആശംസകള്‍ അര്‍പ്പിച്ചു….

Read More

സിബിഎസ്ഇ ജില്ലാ കായിക മേള തുടങ്ങി

കല്‍പ്പറ്റ: വയനാട് സഹോദയ സിബിഎസ്ഇ ഇന്റര്‍ സ്‌കൂള്‍ കായിക മേള സെന്റ് ജോസഫ്‌സ് കോണ്‍വന്റ് സ്‌കൂളിന്റെ ആതിഥേയത്വത്തില്‍ മരവയല്‍ എം.കെ. ജിനചന്ദ്രന്‍ സ്മാരക സ്റ്റേഡിയത്തില്‍ തുടങ്ങി. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു. സഹോദയ ജില്ലാ പ്രസിഡന്റ് സീറ്റ ജോസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോസഫ്, ട്രഷറര്‍ എന്‍. സിന്ധു, സെന്റ് ജോസഫ്‌സ് കോണ്‍വന്റ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡീന ജോണ്‍, ജില്ലാ സ്‌പോര്‍സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു എന്നിവര്‍ പ്രസംഗിച്ചു….

Read More

ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ് രണ്ടാം ഘട്ട ശിൽപ്പ – ചിത്ര പ്രദർശനം ഡിസംബർ എട്ട് മുതൽ തുക്കൈപ്പറ്റ ഉറവ് ബാംബൂ ഗ്രോവിൽ.

കൽപ്പറ്റ: “ഡ്രീംസ് ബിയോണ്ട് ദി ഫോറസ്റ്റ്” എന്ന പേരിൽ നടത്തുന്ന ചിത്ര-ശിൽപ്പ പ്രദർശനത്തിൻ്റെ രണ്ടാംഘട്ടം ഡിസംബർ 8 ന് തൃക്കൈപ്പറ്റ ഉറവ് ബാംബു ഗ്രോവിൽ തുടങ്ങും. വൈകിട്ട് 4 മണിക്ക് യാസ്മിൻ കിദ്വായി (ഡയറക്ടർ / പ്രൊഡ്യൂസർ സ്പ്രിങ്ങ് ബോക്സ് ഫിലിംസ്) , കൽപ്പറ്റ എം.എൽ.എ അഡ്വ. ടി. സിദ്ദീഖ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം. 13 കലാകാരന്മാരുടെ ചിത്രങ്ങളും ശിൽപ്പങ്ങളുമായി വയനാട് ആർട്ട് ക്ലൗഡും ഉറവ് ഇക്കോ ലിങ്ക്സും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഡിസംബർ 2 മുതൽ…

Read More

വാന്‍ ക്യാമ്പയിന്‍ സമാപിച്ചു

മാനന്തവാടി : നാഷണല്‍ എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ‘സമൂഹം നയിക്കട്ടെ’ എന്ന സന്ദേശം കേരളത്തില്‍ പ്രചരിപ്പിക്കുന്നതിന് വേണ്ടി നടത്തിയ ഐ.ഇ.സി വാന്‍ ക്യാമ്പയിന്‍ സമാപിച്ചു. 2025-ല്‍ പുതിയ എച്ച്.ഐ.വി ബാധിതരായവര്‍ ആരുമില്ല എന്ന അവസ്ഥ സൃഷ്ടിക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രചരണ പരിപാടി നടത്തിയത്. മാനന്തവാടി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മാനന്തവാടി മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ മാര്‍ഗരറ്റ് തോമസ് പ്രതിജ്ഞ്ഞ ചൊല്ലിക്കൊടുത്തു….

Read More

പ്രതിഭ പരിപോഷണ സഹവാസ ക്യാമ്പ് ആരംഭിച്ചു.

അമ്പലവയൽ : അമ്പലവയൽ ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പ്രതിഭ പരിപോഷണ സഹവാസ ക്യാമ്പ് ആരംഭിച്ചു. പഞ്ചായത്തിലെ 11 എൽ പി സ്ക്കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കാണ് ക്യാമ്പ് സംഘടിപ്പിച്ചത് സംഘടിപ്പിച്ചത്. ക്യാമ്പിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീറിൻ്റെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത് നിർവ്വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി ജോർജ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. അമ്പലവയൽ എൽപി സ്ക്കൂൾ…

Read More

കിടപ്പു രോഗികൾക്ക് പ്രത്യേക മെഡിക്കൽ ക്യാമ്പുമായി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് പി എം ആർ വിഭാഗം

മേപ്പാടി: ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ന്യൂറോ സർജറി കഴിഞ്ഞ് കിടപ്പിലായവർക്കും പ്രമേഹം മൂലം കാലിനും മറ്റും അവശത അനുഭവിക്കുന്നവർക്കും സെറിബ്രൽ പൾസി പോലുള്ള അസുഖമുള്ളവർക്കും അപകടങ്ങൾ മൂലം കിടപ്പിലായവർക്കുമായി പ്രത്യേക മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ഡിസംബർ 14 മുതൽ ഡിസംബർ 21വരെ നടത്തുന്ന ക്യാമ്പിന് പി എം ആർ വിഭാഗം മേധാവി ഡോ. ബബീഷ് ചാക്കോ നേതൃത്വം നൽകും. സൗജന്യ വൈദ്യ പരിശോധനയും ലാബ് ടെസ്റ്റുകളും ആവശ്യമുള്ളവർക്ക്…

Read More

സുല്‍ത്താന്‍ ബത്തേരി വാര്‍ഡ് സഭ; വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മുന്‍ഗണന

സുല്‍ത്താന്‍ ബത്തേരി :-വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേകം മുന്‍ഗണന നല്‍കി സുല്‍ത്താന്‍ ബത്തേരി വാര്‍ഡ് സഭ. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി ഹാളില്‍ നടന്ന വാര്‍ഡ് സഭ നഗരസഭ ചെയര്‍മാന്‍ ടി.കെ.രമേശ് ഉദ്ഘാടനം ചെയ്തു. 2024-25 സാമ്പത്തിക വര്‍ഷം വിവിധ പദ്ധതികളാണ് സന്തോഷ നഗരത്തിലെ വയോജനങ്ങളെയും ഭിന്നശേഷിക്കാരേയും ചേര്‍ത്ത് നിര്‍ത്തുന്നതിന് നഗരസഭ ഒരുക്കിയിരിക്കുന്നത്. ഭിന്നശേഷി ഫെസ്റ്റ്, കിടപ്പു രോഗികളുടെ പ്രത്യേക പരിപാടികള്‍, വയോജനങ്ങള്‍ക്ക് വിനോദയാത്ര, വയോജന ഭിന്നശേഷി സൗഹൃദ ഫുട്പാത്തുകള്‍, തൊഴിലിടങ്ങള്‍, തെരുവിടങ്ങള്‍, തുടങ്ങിയ നിര്‍ദേശങ്ങളും ചര്‍ച്ചകളും വാര്‍ഡ് സഭയില്‍…

Read More

എന്റെ വോട്ട് എന്റെ അവകാശം ബോധവ്തകരണവുമായി ഇലക്ഷന്‍ വിഭാഗം

കൽപ്പറ്റ : കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തം എന്ന സന്ദേശവുമായി ജില്ലയില്‍ തെരഞ്ഞെടുപ്പ് വിഭാഗം ബോധവത്കരണ ക്യാമ്പെയിന്‍ നടത്തി. വോട്ടിങ്ങ് യന്ത്രങ്ങളെ പരിചയപ്പെടല്‍, വോട്ടര്‍മാരുടെ അവകാശങ്ങള്‍, വോട്ടിങ്ങിന്റെ സുതാര്യതകള്‍ എന്നിങ്ങനെയുള്ള വിവിധതല ബോധവ്തകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തെരഞ്ഞെടുപ്പ് വിഭാഗം നേതൃത്വം നല്‍കുന്നത്. ഗോത്ര സങ്കേതങ്ങള്‍, കലാലയങ്ങള്‍ തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ സ്വീപ്പ്, ഇലക്ട്രല്‍ ലിറ്ററസി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ബോധവത്കരണ ക്യാമ്പെയിനുകള്‍ നടക്കുന്നത്. വാഴവറ്റ മെന്റല്‍ റിഹാബിലിറ്റേഷന്‍ സെന്ററില്‍ ഇലക്ഷന്‍ ബോധവല്‍ക്കരണ ക്ലാസും വോട്ടിംഗ് യന്ത്രങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്തു. വോട്ടര്‍…

Read More

കേരള എൻ ജി ഒ യൂണിയൻ നിർമ്മിച്ച സ്നേഹ വീടിന്റെ താക്കോൽ കൈമാറി

മാനന്തവാടി : കേരള എൻ ജി ഒ യൂണിയൻ വജ്ര ജൂബിലിയുടെ ഭാഗമായി നിർമിച്ചു നൽകിയ 60 വീടുകളിൽ വയനാട് ജില്ലയിൽ മാനന്തവാടി ഇല്ലത്തുമൂലയിൽ കുനിയിൽപറമ്പിൽ ഷാഹിദയ്ക്കു നിർമ്മിച്ചു നൽകിയ മനോഹരമായ വീടിന്റെ താക്കോൽ കൈമാറ്റം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ജെസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. മാനന്തവാടി ക്ഷീര വികസന സംഘം പ്രസിഡണ്ട്‌ പി. ടി.ബിജു,മാനന്തവാടി മുൻസിപ്പൽ കൗൺസിലർമാരായ മുഹമ്മദ്‌ ആസിഫ്,വി.ആർ പ്രവീജ്,എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി. വി. ഏലിയാമ്മ,കെ….

Read More

സായുധ സേനാ പതാക ദിനാചരണം നടത്തി

കൽപ്പറ്റ :  ജില്ലാതല സായുധ സേനാ പതാകദിനാചരണം നടത്തി. കാക്കവയല്‍ ഗവ. ജി എച്ച് എസില്‍ നടന്ന പതാകദിനാചരണത്തിന്റെയും പതാകദിന നിധി സമാഹരണത്തിന്റെയും ജില്ലാ തല ഉദ്ഘാടനം ഡെപ്യൂട്ടി കലക്ടര്‍ കെ അജീഷ് നിര്‍വഹിച്ചു. കാക്കവയല്‍ സൈനിക സ്മൃതി മണ്ഡപത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ കെ അജീഷ് റീത്ത് സമര്‍പ്പിക്കുകയും പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. ജില്ലാ സൈനിക് ബോര്‍ഡ് മെമ്പർ ലെഫ്റ്റനന്റ് കേണല്‍ സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ റഷീദ് ബാബു, ജില്ലാ സൈനിക…

Read More