wenewser-user

പനമരം സി.എച്ച്സിയിൽ വൈദ്യുതി ക്ഷാമം; യൂത്ത് ലീഗ് നിവേദനം സമർപ്പിച്ചു.

പനമരം :പനമരം സി.എച്ച്സിയിൽ വൈദ്യുതി ക്ഷാമം ഉണ്ടാകുമ്പോൾ ആവശ്യമായ ജനറേറ്റർ സ്ഥാപിക്കണമെന്നും ഹോസ്പിറ്റലിൽ ആവശ്യമായ രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും ആവിശ്യം ഉന്നയിച്ച് പനമരം സിറ്റി യൂത്ത് ലീഗ് നേതാക്കളായ. സിറ്റി യൂത്ത് ലീഗ് പ്രസിഡണ്ട് ജസീർകടന്നൊളി , സെക്രട്ടറി ,ഫൈസൽ മഞ്ചേരി, ഹർഷാദ് , ആബിദ് ജംഷീർ തെക്കേടത്ത് എന്നിവർ പങ്കെടുത്തു. ഹോസ്പിറ്റലിന് അവിശ്യമായ രാത്രികാലങ്ങളിൽ വെളിച്ചം ഇല്ലാതാകുമ്പോൾ അത് പരിഹരിക്കാനുള്ള നടപടി ഉടനെ പരിഹരിക്കുമെന്നും ബ്ലോക്ക് വൈസ് പ്രസിഡന്റ് കാട്ടി ഗഫൂർ നേതാക്കൾക്ക്…

Read More

ഒരു വിദ്യാർത്ഥി പോലും സ്കൂളിലെത്താതെ എരുമക്കൊല്ലി ജി.യു.പി.സ്കൂൾ: ഹാജരാവാതിരുന്നത് 47 കുട്ടികൾ.

കൽപ്പറ്റ: ഒരു വിദ്യാർത്ഥി പോലും സ്കൂളിലെത്താതെ എരുമക്കൊല്ലി ജി.യു.പി.സ്കൂൾ, ഹാജരാവാതിരുന്നത് 47 കുട്ടികൾ. മേപ്പാടി ഗ്രാമപഞ്ചായത്തിലെ എരുമകൊല്ലി ജി.യു.പി.സ്കൂളിലാണ് ചൊവ്വാഴ്ച്ച ഒരു കുട്ടി പോലും ഹാജരായില്ല. ആകെ 47 കുട്ടികളാണ് സ്കൂളിലുള്ളത്. തോട്ടം തൊഴിലാളികളുടെ മക്കളും ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളും ഉൾപ്പടെയാണിത്. അര നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് സ്കൂൾ ചെമ്പ്ര മലനിരകളിലെ ഉയർന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. വന്യമൃഗശല്യം രൂക്ഷമായ പ്രദേശമായതിനാൽ വിദ്യാർത്ഥികൾ നടന്നുപോകാറില്ല. മാതാപിതാക്കളും അധ്യാപകരും നാട്ടുകാരും ചേർന്ന് ബാലാവകാശ കമ്മീഷന് നൽകിയ പരാതിയിൽ…

Read More

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗ് നടത്തി

കൽപ്പറ്റ : സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കലക്ടറേറ്റ് പഴശ്ശി ഹാളില്‍ നടത്തിയ സിറ്റിങിൽ 17 പരാതികള്‍ തീര്‍പ്പാക്കി. കമ്മീഷന്‍ അംഗം കെ. ബൈജുനാഥിന്റെ അധ്യക്ഷതയില്‍ നടന്ന സിറ്റിങിൽ 28 പരാതികളാണ് പരിഗണിച്ചത്. നേരത്തേ സ്‌കൂള്‍ കുട്ടികളില്‍ ഭക്ഷ്യവിഷബാധ കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസില്‍ സ്‌കൂളില്‍ പുതിയ ജലകണക്ഷന് അപേക്ഷ നല്‍കിയതായും പുതിയ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിച്ചതായും ബന്ധപ്പെട്ടവര്‍ കമ്മീഷനെ അറിയിച്ചു. പരാതിക്കാര്‍ ഹാജരാവാത്ത കേസുകള്‍ തുടര്‍ നടപടികള്‍ക്കായി മാറ്റിവെച്ചു. വിവിധ പരാതികളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍,…

Read More

മത്സ്യത്തൊഴിലാളികള്‍ക്കായി ബഹുജന ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

കൽപ്പറ്റ : ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ചിന്റെ കീഴിലുള്ള കേന്ദ്രീയ ഉള്‍നാടന്‍ മത്സ്യഗവേഷണ കേന്ദ്രം ബാണാസുര സാഗര്‍ റിസര്‍വ്വോയറിലെ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കായി ബഹുജന ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ട്രൈബല്‍ സബ് പ്ലാന്‍ പ്രകാരം പട്ടികജാതി വര്‍ഗ്ഗത്തില്‍പ്പെട്ട 10 മത്സ്യത്തൊഴിലാളികള്‍ക്ക് കൊട്ടവഞ്ചി വിതരണം ചെയ്തു. റിസര്‍വ്വോയര്‍ ഫിഷറീസ് മാനേജ്‌മെന്റ്, കൂടുകളിലെ മത്സ്യകൃഷിയുടെ സാദ്ധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്തു. കേന്ദ്രീയ ഉള്‍നാടന്‍ മത്സ്യഗവേഷണ കേന്ദ്രത്തിന്റെ ബാംഗ്ലൂര്‍ റീജിയണല്‍ സെന്‍ട്രല്‍ ഹെഡ് ഡോ. പ്രീത പണിക്കര്‍, പി.കെ ജസ്‌ന, വയനാട്…

Read More

സാക്ഷരതാ മികവുത്സവം: പരീക്ഷയെഴുതാന്‍ 1074 പേര്‍

കൽപ്പറ്റ : സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലൂടെ നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി ഡിസംബര്‍ 10 ന് മികവുത്സവം നടക്കും. അടിസ്ഥാന സാക്ഷരതാ പരീക്ഷ ഭയം കൂടാതെയെഴുതാന്‍ മുതിര്‍ന്ന പഠിതാക്കളെ സഹായിക്കുന്നതിനാണ് മികവുത്സവമായി മൂല്യനിര്‍ണ്ണയം നടത്തുന്നത്. വാചികം, എഴുത്ത്, ഗണിതം എന്നീ വിഭാഗങ്ങളിലായി 150 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ മൂല്യനിര്‍ണ്ണയത്തില്‍ 45 മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് സാക്ഷരതാ സര്‍ട്ടിഫിക്കറ്റ് നല്‍കും. ജില്ലയിലെ 155 കേന്ദ്രങ്ങളിലായി 1074 പഠിതാക്കള്‍…

Read More

കരണിയിലെ കൊലപാതകശ്രമം; ക്വട്ടേഷന്‍ സംഘത്തിലെ മുഴുവന്‍ പേരും വയനാട് പോലീസിന്റെ പിടിയിൽ

കരണിയിലെ കൊലപാതകശ്രമം; ക്വട്ടേഷന്‍ സംഘത്തിലെ മുഴുവന്‍ പേരും വയനാട് പോലീസിന്റെ പിടിയിൽ – നാല് പേരെയാണ് എറണാംകുളത്ത് നിന്നും സാഹസികമായി പിടികൂടിയത്. എട്ടുപേരെ മുമ്പ് പിടികൂടിയിരുന്നു. – അക്രമം നടന്ന് ഒരു മാസത്തിനുള്ളില്‍ നാല് പേരെ എറണാകുളത്ത് നിന്നും മൂന്ന് പേരെ തമിഴ്നാട്ടില്‍ നിന്നും ഒരാളെ കോഴിക്കോട് നിന്നും പിടികൂടിയിരുന്നു മീനങ്ങാടി: കരണിയില്‍ യുവാവിനെ വീട്ടില്‍ കയറി ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ച് കടന്നു കളഞ്ഞ അക്രമിസംഘത്തിലെ നാല് പേരെ കൂടി വയനാട് ജില്ലാ പോലീസ് സാഹസികമായി പിടികൂടി….

Read More

എഴുപതിലും ഇടമുറിയാത്ത വായനയുമായി ദ്രൗപദിയമ്മ; ഒരുപിടി പുസ്തകങ്ങളുമായി വയനാട് ജനമൈത്രി പോലീസ്

കൽപ്പറ്റ : എഴുപതിലും ഇടമുറിയാത്ത വായനയുമായി ദ്രൗപദിയമ്മ; ഒരുപിടി പുസ്തകങ്ങളുമായി വയനാട് ജനമൈത്രി പോലീസ് കൈയില്‍ ഒരുപിടി പുസ്തകങ്ങള്‍ കിട്ടിയപ്പോള്‍ ദ്രൗപദിയമ്മയുടെ കണ്ണുകള്‍ തിളങ്ങി. പിന്നെ, മനസു നിറഞ്ഞ് പുഞ്ചിരിച്ചു. വായനയോടുള്ള അടങ്ങാത്ത അഭിനിവേശമുള്ള, എഴുപത് വയസ്സിലധികം പ്രായമായ ഈ അമ്മക്ക് ഇന്നുമെന്നും ഏറെ പ്രിയം പുസ്തകങ്ങളോടാണ്. വായനയുടെ മായികലോകത്ത് അരനൂറ്റാണ്ടിലധികമായി സഞ്ചരിക്കുന്ന അവര്‍ക്ക് മറ്റെന്തുകിട്ടിയാലാണ് ഇത്രയധികം സന്തോഷിക്കാനാകുക..? പൊഴുതന, മുത്താറിക്കുന്ന് സ്വദേശിനിയായ ദ്രൗപദിയമ്മയുടെ വായനാപ്രേമമറിഞ്ഞാണ് വയനാട് ജില്ലാ ജനമൈത്രി പോലീസ് പുസ്തകങ്ങളുമായി അവര്‍ക്കരികിലെത്തിയത്. മൂന്നര പതിറ്റാണ്ടിലധികം…

Read More

വര്‍ക്കിങ് ഗ്രൂപ്പ് യോഗം ചേര്‍ന്നു

എടവക : എടവക ഗ്രാമ പഞ്ചായത്ത് 2024 – 25 വാര്‍ഷിക പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ട് വിവിധ കര്‍മ സമിതി അംഗങ്ങളുടെ പൊതുയോഗം ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് പൊതുയോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജംസീറ ശിഹാബ് അധ്യക്ഷത വഹിച്ചു. ജില്ല ഡിവിഷന്‍ മെമ്പര്‍ കെ.വിജയന്‍ മുഖ്യപ്രഭാഷണം നടത്തി. കര്‍മ സമിതി ചെയര്‍മാന്‍മാരായ ജനപ്രതിനിധികളുടെ അധ്യക്ഷതയില്‍ ഉപസമിതികള്‍ ചേര്‍ന്ന് വാര്‍ഷിക പദ്ധതിക്കാവശ്യമായ കരട് നിര്‍ദ്ദേശങ്ങള്‍ പ്രാദേശിക ആസൂത്രണ സമിതി മുന്‍പാകെ സമര്‍പ്പിക്കുകയും ആസൂത്രണ സമിതി…

Read More

പെരിക്കല്ലൂർ ഗവൺമെൻറ് സ്കൂൾ സമീപമുള്ള വെയ്റ്റിംഗ് ഷെഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് ഒന്നരവർഷം

പെരിക്കല്ലൂർ : പെരിക്കല്ലൂർ ഗവൺമെൻറ് സ്കൂളിന് സമീപമുള്ള വെയ്റ്റിംഗ് ഷെഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് ഒന്നരവർഷം കഴിഞ്ഞു. 2014 ൽ പെരിക്കല്ലൂർ വ്യാപാരി വ്യവസായി ഏകോപസമിതി ജൂബിലി വർഷത്തിന്റെ സ്മാരണക്കായി സ്ഥാപിച്ച ബസ് വെയിറ്റിംഗ് ഷെഡാണ് ഭാരവാഹികളുടെ ശ്രദ്ധക്കുറവ് മൂലം ഈ നിലയിൽ കിടക്കുന്നത്. ഒന്നരവർഷം മുമ്പ് സാധനങ്ങൾ കയറ്റി വിൽപ്പനയ്ക്ക്‌ വരുന്ന വാഹനം തിരിക്കുന്നതിനിടയിൽ ഷെഡിന്റെ ഒരു ഭാഗം തകർക്കുകയായിരുന്നു. അന്ന് നാട്ടുകാരും സമീപമുള്ള വ്യാപാരികളും മറ്റും വാഹന ഉടമയുടെ ഫോൺ നമ്പർ മേടിച്ച് ഭാരവാഹികൾക്ക്…

Read More

അയേൺ ഫേബ്രിക്കേഷൻ അസോസിയേഷൻ ജില്ലാ കൺവെൻഷൻ നടത്തി

മാനന്തവാടി: കേരള അയേൺ ഫേബ്രിക്കേഷൻ ആൻഡ് എഞ്ചിനീയറിംഗ് യൂണിറ്റ് അസോസിയേഷൻ (കെ.ഐ.എഫ്.ഇ.യു.എ) ജില്ലാ കൺവെൻഷൻ മാനന്തവാടി വൈറ്റ് ഫോർട്ട് ഓഡിറ്റോറിയത്തിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജി.ഗോപകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ്‌ സി. എം തങ്കച്ചൻ, മുനിസിപ്പാലിറ്റി കൗൺസിലർ ബെന്നി പി. എം, ഉണ്ണി മഞ്ചേരി, അബൂബക്കർ കെ, മനോജ്‌ കെ, ഹാരിസ് കമ്പളക്കാട്, ആഷിക് കെല്ലൂർ, സന്തോഷ്‌ എം, പ്രമോദ്…

Read More