ലോക എയ്ഡ്‌സ് ദിനാചരണം; ഐ.ഇ.സി വാന്‍ ജില്ലയില്‍ പര്യടനം നടത്തി
കൽപ്പറ്റ : ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് ‘കമ്മ്യൂണിറ്റികള്‍ നയിക്കട്ടെ’ ബോധവത്കരണ ക്യാമ്പെയിനിന്റെ ഭാഗമായി ഐ.ഇ.സി വാന്‍ ജില്ലയില്‍ പര്യടനം നടത്തി. സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ ഐ.ഇ.സി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലകളിലെ ടി.ഐ സുരക്ഷ പദ്ധതികളുടേയും ജില്ലാ പോസിറ്റീവ് നെറ്റ് വര്‍ക്കുകളുടേയും സഹകരണത്തോടെയാണ് ബോധവത്കരണ വാന്‍ ജില്ലയില്‍ പര്യടനം നടത്തിയത്. കല്‍പ്പറ്റ പുതിയ ബസ്സ് സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങുല്‍ കല്‍പ്പറ്റനഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി ഉദ്ഘാടനം ചെയ്തു. ജില്ലാ എയ്ഡ്സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ.ഷിജിന്‍ ജോണ്‍ ആളൂര്‍…
