പോലീസുകാർക്ക് പ്രഥമശുശ്രൂഷ പരിശീലന പരിപാടി നടത്തി
കൽപ്പറ്റ: പോലീസ് സ്മൃതി ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ പോലീസുകാർക്കായി പ്രഥമശുശ്രൂഷ-പരിശീലന പരിപാടിയും ക്ലാസ്സും സംഘടിപ്പിച്ചു. വയനാട് ജില്ലാ പോലീസും, കേരളാ പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റിയും, ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജ് (DMMC) ആശുപത്രിയും സംയുക്തമായി കൽപ്പറ്റ പോലീസ് സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടി വയനാട് അഡീഷണൽ എസ്.പി വിനോദ് പിള്ള ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ സബ് ഡിവിഷൻ ഡിവൈ.എസ്.പി ടി.എൻ. സജീവ് മുഖ്യാതിഥിയായി. കെ.പി.എ ജില്ലാ പ്രസിഡന്റ് വിപിൻ സണ്ണി അധ്യക്ഷത…
