നിയമ ബോധവൽക്കരണ പരിപാടിയും കോളനി സന്ദർശനവും നടത്തി.*
വാളാട് : വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ വാളാട് ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച കലാവിരുന്നും നിയമ ബോധവൽക്കരണ പരിപാടിയും വയനാട് ജില്ലാ പോലീസ് മേധാവി പദം സിംഗ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി ഡിവൈ.എസ്.പി പി.എൽ. ഷൈജു, തലപ്പുഴ എസ്.എച്ച്. ഒ അരുൺ ഷാ, വാർഡ് മെമ്പർമാരായ ശ്രീലത, സുരേഷ് പാലോട്ട്, കമറുന്നിസ, പി.ടി.എ പ്രസിഡന്റ് വി.സി. മൊയ്തു, എസ്.എം.സി ചെയർമാൻ ജയചന്ദ്രൻ, ജി.എച്ച്.എസ്.എസ് പ്രിൻസിപ്പിൾ ഇൻ ചാർജ് അനൂപ് മാസ്റ്റർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു….
