വീടുകളുടെ താക്കോൽദാനം നടത്തി
ചെന്നലോട് : പി എം എ വൈ പദ്ധതിയിൽ ഉൾപ്പെടുത്തി തരിയോട് പഞ്ചായത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ചെന്നലോട് വാർഡിലെ ശാന്തിനഗർ കോളനിയിലെ വീടുകളുടെ താക്കോൽദാനം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു. വാർഡ് മെമ്പർ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഫൗസിയ ബഷീർ, തരിയോട് ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ പുഷ്പ മനോജ് എന്നിവർ മുഖ്യാതിഥികളായി. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി ഡി…
