ഗോത്രവർഗ പഠന പോഷണ ശില്പശാല നടത്തി
എടവക: എടവക ഗ്രാമപഞ്ചായത്തിലെ ഗോത്രവർഗ്ഗ വിദ്യാർത്ഥികളുടെ ഹാജർ നിലവാരം, വിദ്യാലയത്തിലെയും വീട്ടിലെയും പഠന സാഹചര്യം, പിന്തുണ സംവിധാനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള സമഗ്ര പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി ഡയറ്റ് വയനാട്, കിർത്താർഡ്‌സ്, വിദ്യാഭ്യാസ വകുപ്പ്, പട്ടിക വർഗ വികസന വകുപ്പ്, കണ്ണൂർ യൂണിവേഴ്സിറ്റി ട്രൈബൽ സോഷ്യോളജി വിഭാഗം, അസാപ് മാനന്തവാടി, സന്നദ്ധ സംഘടനകൾ, പൊതുപ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ ശില്പശാല നടത്തി. ശില്പശാല എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ…
