wenewser-user

പിന്നാക്ക വിഭാഗ വികസന കോർപറേഷൻ വായ്പാ അദാലത്ത്: 28.54 ലക്ഷം രൂപയുടെ ഇളവ് അനുവദിച്ചു

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ ജില്ലയിൽ നടപ്പിലാക്കിയ വായ്പാ അദാലത്തിൽ 28.54 ലക്ഷം രൂപയുടെ ഇളവ് അനുവദിച്ചു. മാനന്തവാടി താലൂക്ക് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച അദാലത്ത് പട്ടികജാതി-പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു. അദാലത്തില്‍ വയനാട്, കോഴിക്കോട്, നാദാപുരം, പേരാമ്പ്ര ഓഫീസുകളിലെ 17 കേസുകളിലായി 28,54,571 രൂപയുടെ വായ്പ ഇളവ് അനുവദിച്ചു. സംസ്ഥാനത്തെ 38 ഓഫീസുകളിലായി സാമ്പത്തിക വർഷത്തിൽ നടന്ന എൽഡിആർഎഫ് അദാലത്തുകളില്‍ ആറ് കോടിയിലധികം രൂപയുടെ വായ്പ കിഴിവ് അനുവദിച്ചു….

Read More

പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപറേഷൻ ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് സംഘടിപ്പിച്ചു

ജില്ലയിലെ കാലാവധി കഴിഞ്ഞും കുടിശ്ശികയുള്ള വായ്പകളുമായി ബന്ധപ്പെട്ട ഗുണഭോക്താക്കൾക്കായി പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപറേഷൻ ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് സംഘടിപ്പിച്ചു. മാനന്തവാടി താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി പട്ടികജാതി പട്ടികവർഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു. പട്ടികജാതി പട്ടികവർഗ്ഗ കോർപറേഷനിൽ നിന്നും വായ്പ എടുത്തു കാലാവധി കഴിഞ്ഞും കുടിശ്ശികയുള്ള 155 ഗുണഭോക്താക്കൾ അദാലത്തിൽ പങ്കെടുത്തു. ഇതിൽ 40 വായ്പകൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ പരിഹരിക്കാൻ കരാർ വെച്ചു. 76 വായ്പകൾ പ്രത്യാശാ…

Read More

സ്വര്‍ണം കൈപ്പിടിയിലേക്ക്! ഇന്നും ഇടിവ്, ഒരാഴ്ചയിക്കിടെ 6,160 രൂപയുടെ കുറവ്, ഇനി വിലക്കുറവിന്റെ കാലമോ?

സ്വര്‍ണാഭരണപ്രേമികള്‍ക്ക് ആശ്വാസം പകര്‍ന്ന് സ്വര്‍ണ വില. തുടര്‍ച്ചയായ നാലാം ദിവസവും വില താഴ്ന്നു. ഇന്ന് ഗ്രാമിന് 70 രൂപ കുറഞ്ഞ് 14,860 രൂപയും പവന് 560 രൂപ ഇടിഞ്ഞ് 1,18,880 രൂപയിലുമെത്തി.   18 കാരറ്റിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 12,210 രൂപയാണ് വില. 14 കാരറ്റിന് 9,505 രൂപയും ഒമ്പത് കാരറ്റിന് 6,130 രൂപയുമായി. വെള്ളി വില ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 2,850 രൂപ.   രാജ്യാന്തര വില ചാഞ്ചാട്ടത്തില്‍   രാജ്യാന്തര…

Read More

പാവയ്ക്ക വില ഇടിഞ്ഞു; വയനാട്ടിലെ കർഷകർ കടുത്ത പ്രതിസന്ധിയിൽ

കൽപ്പറ്റ: വയനാട്ടിലെ പാവയ്ക്ക കർഷകരെ കണ്ണീരിലാഴ്ത്തി വില കുത്തനെ ഇടിയുന്നു. വിളവെടുപ്പ് സീസൺ സജീവമായിരിക്കെ വിപണിയിൽ വില ഇടിഞ്ഞത് കർഷകർക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. നിലവിൽ പാവയ്ക്കയ്ക്ക് കിലോയ്ക്ക് വെറും 16 രൂപ മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത്.   വൻ തുക ചിലവഴിച്ച് മികച്ച ലാഭം പ്രതീക്ഷിച്ചു കൃഷിയിറക്കിയ കർഷകർക്ക് നിലവിലെ വില വിളവെടുപ്പിന് പോലും തികയാത്ത അവസ്ഥയാണ്. വിപണിയിലെ ഈ വിലത്തകർച്ച കാരണം പലയിടങ്ങളിലും വിളവെടുപ്പ് പോലും നടന്നിട്ടില്ല. കൂടാതെ, വിളവെടുത്ത പാവയ്ക്ക തരംതിരിച്ചാണ്…

Read More

എ. ജയശ്രീ എ.ഡി.എമായി ചുമതലയേറ്റു

വയനാട് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റായി (എ.ഡി.എം) എ. ജയശ്രീ ചുമതലയേറ്റു. മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശിയാണ്. കോഴിക്കോട് ആർ.ഒ ഡെപ്യൂട്ടി കളക്ടറായും മലപ്പുറം എൽ.എ ഡെപ്യൂട്ടി കളക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Read More

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച വിവിധ സ്കൂൾ കെട്ടിടങ്ങൾ ഇന്ന് മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്യും

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ വിവിധ സ്കൂളുകളുടെ കെട്ടിടോദ്ഘടനം ഇന്ന് (മാർച്ച് ആറ്) പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു നിർവഹിക്കും. എം.എൽ.എ ടി. സിദ്ദിഖ് അധ്യക്ഷത വഹിക്കും. പ്ലാൻ ഫണ്ടിൽ നിർമ്മാണം പൂർത്തിയാക്കിയ മാനന്തവാടി മണ്ഡലത്തിലെ മക്കിയാട് ഗവൺമെന്റ് എൽ.പി സ്കൂളിലെയും, കരിമ്പിൽ ഗവൺമെന്റ് എൽ.പി സ്കൂളിലെയും കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്യുക.   ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച കരിമ്പിൽ ഗവൺമെന്റ് എൽ.പി സ്കൂളിൽ ഇരുനില കെട്ടിടത്തിലായി നാല് ക്ലാസ് മുറികളും…

Read More

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

പുൽപ്പള്ളി: പുൽപ്പള്ളി ടൗൺ പ്രദേശത്ത് മന്ത് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ അന്യസംസ്ഥാന തൊഴിലാളികളുമായി അടുത്തിടപഴകുന്ന വ്യാപാരികൾക്കും,ഹോട്ടലുകൾ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളിലെ സ്റ്റാഫിനേയും ഉൾപ്പെടുത്തി രണ്ടാംഘട്ട മന്ത് പരിശോധനാ ക്യാമ്പ് നടത്തി.കൊതുകുകൾ കടിക്കുന്നതിലൂടെ പരക്കുന്ന മൈക്രോഫെലേറിയ എന്ന രോഗാണുവിൻ്റെ സാന്നിധ്യം രാത്രികാലങ്ങളിൽ രക്തം പരിശോധിച്ചാൽ മാത്രമേ ലഭിക്കുകയുള്ളൂ എന്നതിനാൽ രാത്രി എട്ടുമണി മുതൽ പത്തുമണി വരെയായിരുന്നു ക്യാമ്പ് നടത്തിയത്.പുൽപ്പള്ളി സി.എച്ച്.സി.യിലെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുമായി സഹകരിച്ചാണ് രക്ത പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചത്.പ്രദേശത്തെ വ്യാപാരികളെയും,…

Read More

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു.

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു. സമ്പൂർണ്ണ പാർപ്പിട പദ്ധതിക്കും. കാർഷിക മേഖലക്കും. ടൂറിസത്തിനും. ആരോഗ്യ വിദ്യാഭ്യാസ മേഖലക്കും പടിഞ്ഞാറത്തറ ടൗണിന്റെ മുഖച്ഛായ മാറ്റുന്ന സമഗ്ര വികസനത്തിനും ഊന്നൽ നൽകി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ 2026 27 വർഷത്തേക്കുള്ള സമഗ്ര ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസഫ് പുല്ലുമാരിയിൽ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ അസ്മ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ഹാരിസ് കണ്ടിയൻ. സാജിത നൗഷാദ്. അമ്പിളി. പഞ്ചായത്ത് മെമ്പർമാർ. വിവിധ രാഷ്ട്രീയ പാർട്ടിയുടെ…

Read More

നഴ്‌സിംഗ് സമൂഹത്തിന് പൂർണ്ണ പിന്തുണയുമായി ഡോ. ആസാദ് മൂപ്പൻ; സർക്കാർ ഉത്തരവ് പ്രകാരമുള്ള മിനിമം വേതനം നൽകുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ

നഴ്‌സിംഗ് സമൂഹത്തിന് പൂർണ്ണ പിന്തുണയുമായി ഡോ. ആസാദ് മൂപ്പൻ; സർക്കാർ ഉത്തരവ് പ്രകാരമുള്ള മിനിമം വേതനം നൽകുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ “നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ കരുത്തും നട്ടെല്ലുമാണ് നഴ്‌സുമാർ. രോഗീപരിചരണത്തിൽ അവർ നൽകുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. നഴ്‌സിംഗ് എന്ന മഹത്തായ തൊഴിലിനോട് എന്നും ആദരവ് പുലർത്തുന്ന സ്ഥാപനമാണ് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ. ഓരോ ദിവസവും അവർ പുലർത്തുന്ന അർപ്പണബോധത്തെയും കഠിനാധ്വാനത്തെയും ഞങ്ങൾ ഹൃദയപൂർവ്വം അംഗീകരിക്കുന്നു.   വേതനവുമായി ബന്ധപ്പെട്ട് കേരളത്തിലെ നഴ്‌സുമാർ ഉന്നയിച്ചിട്ടുള്ള ആശങ്കകൾ ഞങ്ങൾ…

Read More

തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശങ്ങൾ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം

കൽപ്പറ്റ: നിത്യവൃത്തിക്കായി തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ഹ്യൂമൺ റൈറ്റ്സ് ഫോറം (എച്ച്ആർ എഫ് വനിതാ വിംഗ് സംസ്ഥാന സെക്രട്ടറി ലിസ്സി ടോമി. വയനാട് ജില്ലാ വഴിയോരകച്ചവട കൂട്ടായ്മയുടെ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. കേന്ദ്ര സർക്കാർ അംഗീകരിച്ച തൊഴിൽ മേഖലയാണ് വഴിയോര കച്ചവടം എന്നാൽ ചില കുബുദ്ധികൾ സമൂഹത്തിലെ ദുർബലരായ ഈ വിഭാഗത്തെ വ്യാപകമായി അക്രമിക്കുകയും സാധന സാമഗ്രികൾ നശിപ്പിക്കുകയുമാണ് ഇതനുവദിക്കാനാവില്ല ഇത്തരക്കാർക്ക് എല്ലാ സംരക്ഷണവും എച്ച്.ആർ എഫ്…

Read More