ജില്ലയിൽ സഖി വൺ സ്റ്റോപ്പ് സെന്റർ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു
ജില്ലയിൽ വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെന്റർ വാഹനം ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ ഫ്ലാഗ് ഓഫ് ചെയ്തു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും അതിജീവിതർക്ക് സമഗ്ര സംരക്ഷണവും പിന്തുണയും ഉറപ്പു വരുത്തുന്നതിനായി കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം രാജ്യത്തുടനീളം നടപ്പാക്കുന്ന പദ്ധതിയാണ് സഖി-വൺ സ്റ്റോപ്പ് സെന്റർ. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ മേൽനോട്ടത്തിൽ 14 ജില്ലയിലും സെന്റർ പ്രവർത്തിച്ചു വരുന്നു. അതിക്രമങ്ങളിൽ അടിയന്തര ഇടപെടൽ ഉറപ്പാക്കുന്നതിനും…
