wenewser-user

മാനന്തവാടി പ്രസ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മാനന്തവാടിയിൽ യുദ്ധവിരുദ്ധറാലിനടത്തി.

മാനന്തവാടി. നഗരസഭ പരിസരത്ത് നിന്നും ആരംഭിച്ച റാലി ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് വഴി ടൗൺ ചുറ്റി ഗാന്ധി പാർക്കിൽസമാപിച്ചു. യുദ്ധവിരുദ്ധ സന്ദേശങ്ങൾ പകർത്തിയ പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു റാലി. ഗാന്ധി പാർക്കിൽ നടന്ന യുദ്ധവിരുദ്ധ പ്രതിജ്ഞ മുതിർന്ന മാധ്യമപ്രവർത്തകൻ കെ എം ഷിനോജ് ചൊല്ലിക്കൊടുത്തു. നഗരസഭ ചെയർപേഴ്സൻ ജേക്കബ്ബ് സെബാസ്റ്റിൻ ‘വൈസ് ചെയർപേഴ്സൻ അഡ്വ: സിന്ധു സെബാസ്റ്റ്യൻ, പി വി എസ് മൂസ, ഷീജ, ഫ്രാൻസീസ്, വ്യാപാരി വ്യവസായിയുണിറ്റ് പ്രസിഡൻ്റ് കെ ഉസ്മാൻ, സെക്രട്ടറി പി വി .മഹേഷ്…

Read More

മലയാളം ഇനി ഭരണഭാഷ; ബില്ലിൽ ഒപ്പ് വെച്ച് ഗവർണർ

തിരുവനന്തപുരം: മലയാളം ഭരണഭാഷാ ബില്ലിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഒപ്പിട്ടു. 2025 ഒക്ടോബറിൽ നിയമസഭ പാസാക്കിയ ബില്ലാണിത്. ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ മലയാളം നിര്‍ബന്ധമാക്കുക, കോടതിഭാഷ, സര്‍ക്കാർ ഉത്തരവുകള്‍ തുടങ്ങിയവ മലയാളത്തിലാക്കുക, തുടങ്ങിയവ ലക്ഷ്യമിട്ടാണ് ബില്ല്. മലയാളം പഠനഭാഷയാക്കിയവര്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സുകളില്‍ സംവരണം നല്‍കുക, പി.എസ്.സി. പരീക്ഷകള്‍ മലയാളത്തിലാക്കുക തുടങ്ങിയവയും ബില്ലിലെ പ്രധാന നിര്‍ദേശങ്ങളാണ്. കേരള ഔദ്യോഗിക ഭാഷകള്‍ ആക്ട് 1969 അനുസരിച്ച് സംസ്ഥാനത്ത് ഇംഗ്ലീഷും മലയാളവും ഔദ്യോഗിക ഭാഷകളാണ്. ഇതിനു പകരം സമഗ്ര…

Read More

റോഡ് ഉദ്ഘാടനം ചെയ്തു

ടാറിംഗ് പൂർത്തീകരിച്ച ഏഴാംമൈൽ -പരിയാരമുക്ക് റോഡിൻ്റെ ഉദ്ഘാടനം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതിഖമർ ലൈല നിർവ്വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ സലാം, ആതിക്ക ടീച്ചർ, വാർഡുമെമ്പർമാരായ സി സുമയ്യ ടീച്ചർ. സൗദ കൊടുവേരി, റംല മുഹമ്മദ് എന്നിവരും എ.കെ. മമ്മൂട്ടി ഹാജി, പി. മമ്മൂട്ടി മാസ്റ്റർ, നവാസ് പി.കെ, അശ്രഫ്സി. എച്ച് അമ്മത് കാളിയാർ കെ.സി.കെ നജ്മുദ്ദീൻ ഇസ്മായിൽ കൊയിലാണ്ടി നിസാർ സി അബ്ദ്ദള്ള എം. മൊയ്തു സി.എച്ച് തുടങ്ങിയവരും പങ്കെടുത്തു

Read More

കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയില്ല; വനംവകുപ്പിന്റെ ബസുകള്‍ പിടിച്ചെടുത്ത് കോടതി

സുല്‍ത്താന്‍ബത്തേരി: വനംവകുപ്പിന്റെ രണ്ട് സഫാരി ബസുകള്‍ പിടിച്ചെടുത്ത് കോടതി. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് കൂടുതല്‍ നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് നടപ്പിലാക്കാത്തതിനെത്തുടര്‍ന്നാണ് നീക്കം. മുത്തങ്ങയില്‍ വിനോദസഞ്ചാരികളെ വനത്തിനുള്ളിലേക്ക് കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന മിനി ബസുകളാണ് സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) ജപ്തി ചെയ്തത്. 2014-ല്‍ വാകേരി കൂടല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ താഴേടത്ത് രജീഷ് എന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു. അന്ന് വനംവകുപ്പ് നല്‍കിയ ആറ് ലക്ഷം രൂപ നഷ്ടപരിഹാരം അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി രജീഷിന്റെ…

Read More

ബ്രോഷർ പ്രകാശനവും ആദ്യസംഭാവന സ്വീകരിക്കലും നിർവഹിച്ചു.

തൃക്കൈപ്പറ്റ ശ്രീ മഹാ ശിവ ക്ഷേത്രത്തിൽ 2026 ഏപ്രിൽ 16 മുതൽ 26 വരെ (1201 മേടം 3 മുതൽ 13 വരെ നടക്കുന്ന നവീകരണ കലശത്തിൻ്റെ ബ്രോഷർ പ്രകാശനവും ആദ്യസംഭാവന സ്വീകരിക്കലും മേപ്പാടി മാരിയമ്മൻ ക്ഷേത്ര നവീകരണ ഉത്സവ കമ്മിറ്റി കൺവീനർ ശ്രീ സുബ്രഹ്മണ്യനു നൽകി കൊണ്ട് ക്ഷേത്ര കമ്മിറ്റി രക്ഷാധികാരി അഡ്വ. പി ചാത്തുക്കുട്ടി നിർവഹിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ബോർഡ് മെംബർ ശ്രീ രാമചന്ദ്രൻ, മുൻ ബോർഡ് മെംബർ ശ്രീ കേശവൻ എന്നിവർ…

Read More

വീടിന് തീ പിടിച്ചു

ചീരാൽ: താഴത്തൂർ കൊമ്മാട് പൊയിലിൽ കൃഷ്ണൻകുട്ടി നായരുടെ വീടാണ് ഇന്ന് ബുധനാഴ്ച ഉച്ചയോടെ പൂർണമായി കത്തി നശിച്ചത്. ആളബായമില്ല. വീട്ടുടമ കൃഷ്ണൻകുട്ടി നായരും ഭാര്യ സുലോചനയും പറമ്പിലെ കൃഷിയിടത്തിൽ പോയ സമയത്താണ് വീടിന് തീപിടിച്ചത്. മരം ഉരുപ്പടികൾ കൊണ്ട് മച്ചുപാകിയതും മേൽക്കൂരയും വീടിനോട് ചേർന്ന് വിറക് ശേഖരിച്ച് വെച്ചതും പെട്ടെന്ന് തീ ആളിപ്പടരാൻ കാരണമായി. പുക ഉയരുന്നത് കണ്ട് അയൽവാസികൾ ഓടിക്കൂടിയപ്പോഴേക്കും വീട് തീ ഗോള മായി മാറിയിരുന്നു. സുൽത്താൻ ബത്തേരിയിൽ നിന്നും രണ്ട് യൂണിറ്റ് അഗ്നിശമന…

Read More

കർഷകൻ്റെ മരണം കാട്ടാന ആക്രമണം മൂലം: പോസ്റ്റ്‌മോർട്ടം പൂർത്തിയായി

ബത്തേരി: വയനാട്ടിലെ കർഷകൻ രജീവിന്റെ മരണം കാട്ടാനയുടെ ആക്രമണത്തെത്തുടർന്നാണെന്ന് പോസ്റ്റ്‌മോർട്ടം സ്ഥിരീകരിച്ചു. ആന്തരിക അവയവങ്ങൾക്കേറ്റ ഗുരുതരമായ പരിക്കും രക്തസ്രാവവുമാണ് മരണകാരണമെന്നാണ് കണ്ടെത്തൽ. ബത്തേരി താലൂക്ക് ആശുപത്രിയിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിലാണ് മരണകാരണം വ്യക്തമായത്. കാട്ടാനയുടെ ആക്രമണത്തിൽ രജീവിന്റെ ഇടുപ്പെല്ലും ശ്വാസകോശവും പൂർണ്ണമായും തകർന്നു. ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതത്തെത്തുടർന്ന് കടുത്ത രക്തസ്രാവം ഉണ്ടായതായും പറയുന്നു. തുമ്പിക്കൈ കൊണ്ട് എടുത്തുയർത്തി നിലത്ത് അടിച്ചതാകാം ഇത്രയും വലിയ പരിക്കുകൾക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാത്രിയാണ് കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ…

Read More

വയനാട് തുരങ്കപാത: പാറ തുരക്കൽ വെള്ളിയാഴ്ച തുടങ്ങും, ഫസ്റ്റ് ബ്ലാസ്റ്റിങ് മുഖ്യമന്ത്രി സ്വിച്ച് ഓൺ ചെയ്യും

സംസ്ഥാനത്തിൻ്റെ സ്വപ്‌നപദ്ധതിയായ ആനക്കാംപൊയിൽ–കളളാടി-മേപ്പാടി തുരങ്കപാത നിർമാണത്തിലെ സുപ്രധാന ചുവടുവയ്പ്‌പായ പാറ തുരക്കൽ വെള്ളിയാഴ്ച തുടങ്ങും. പകൽ 11ന് ആനക്കാംപൊയിൽ മറിപ്പുഴ പദ്ധതി പ്രദേശത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്യും.   വയനാട് കള്ളാടി ഭാഗത്ത് മണ്ണ് കൂടുതൽ നീക്കാനുള്ളതിനാൽ അവിടെ തുരക്കൽ പിന്നീടാകും. ആദ്യം മറിപ്പുഴ സ്വർഗംകുന്ന് ഭാഗത്താണ് തുരക്കുന്നത്. ആസ്ട്രേലിയൻ സാങ്കേതികവിദ്യയിൽ കട്ട് ആൻഡ് കവർ രീതിയിലാണ് തുരക്കുക. കൃത്യമായ അളവിലും ആഴത്തിലും റോക്ക് ഡ്രിൽ ബൂമറുകൾ ഉപയോഗിച്ചാണിത്. പാറ…

Read More

ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.

തൃക്കൈപ്പറ്റ: സമഭാവന സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ വെള്ളിത്തോട് ഒന്നാമത് സമഭാവന സൂപ്പർ ലീഗ് ഫൈവ്സ് ഫുട്ബോൾ സംഘടിപ്പിച്ചു.വയനാട്ടിലെ പ്രമുഖ 32 ടീമുകൾ ഫസ്റ്റ് പ്രൈസ് സെവൻ സ്റ്റാർ മേച്ചന കോട്ടത്തറ സെക്കൻഡ് പ്രൈസ് സിയോൺ ബത്തേരി മൂന്നാം സ്ഥാനം രണ്ടുപേർ പങ്കിട്ടെടുത്തു റെഡ് സ്റ്റാർ മുക്കംകുന്ന് ആർ എഫ് സി മുക്കംകുന്ന് MLA T. സിദ്ധിഖ്, വയനാട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്‌ കെ. റഫീഖ് എന്നിവർ മുഖ്യ അതിഥികളായിരുന്നു.

Read More

ഇറാനെതിരായ ആക്രമണം; മുസ്‌ലിം ലീഗ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു

മാനന്തവാടി : ഇറാനെതിരായ അമേരിക്കന്‍ – ഇസ്രയേല്‍ ആക്രമണത്തിലും പശ്ചിമേഷ്യ ഒന്നാകെ യുദ്ധം വ്യാപിക്കുന്നതിലും പ്രതിഷേധിച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റി യുദ്ധ വിരുദ്ധ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി സി.കുഞ്ഞബ്ദുളള,മുനിസിപ്പല്‍ പ്രസിഡന്റ് പി.വി.എസ് മൂസ,ജന.സെക്രട്ടറി അര്‍ഷാദ്.കെ.എം,ഭാരവാഹികളായ ഹംസ ഇസ്മാലി,സി.എച്ച്.കുഞ്ഞുമുഹമ്മദ്,ഫസലുറഹ്മാന്‍,ഫൈസല്‍ പഞ്ചാരക്കൊല്ലി,ഷബീര്‍ സൂഫി,യാസിര്‍ ചിറക്കര വിവിധ ശാഖ ഭാരവാഹികളായ റസാഖ് മാസ്റ്റര്‍,ഹംസ പളളിയാല്‍ ഇബ്രാഹിം.സി.എച്ച്,റസാഖ് ചിറക്കര,സി.സൈനുദ്ധീന്‍, ഷമീര്‍ പിലാക്കാവ്, ഖാലിദ് താഴെയങ്ങാടി, ബഷീര്‍.ഇ,സുബൈര്‍.എ.പി എന്നിവര്‍ നേതൃത്വം നല്‍കി

Read More